Friday December 02, 2016
Latest Updates

കബാലി കാണാന്‍ മലയാളികള്‍ വെളുപ്പിന് നാല് മണിക്ക് തീയേറ്ററുകളില്‍,അയര്‍ലണ്ടിലും ഹൗസ് ഫുള്‍

കബാലി കാണാന്‍ മലയാളികള്‍ വെളുപ്പിന് നാല് മണിക്ക് തീയേറ്ററുകളില്‍,അയര്‍ലണ്ടിലും ഹൗസ് ഫുള്‍

ചെന്നൈ/ഡബ്ലിന്‍ /തിരുവനന്തപുരം: ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന സ്റ്റൈല്‍ മന്നന്‍ രജനിയുടെ കബാലി എത്തി. ഇന്ത്യയില്‍ മൂവായിരത്തോളം തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.
കേരളത്തില്‍ 250 തിയേറ്ററുകളില്‍ ഇന്ന് വെളുപ്പിന് മുതല്‍ പ്രദര്‍ശനം ആരംഭിച്ചു.. തമിഴ്നാട്ടിനൊപ്പം കേരളത്തിലും ചിത്രത്തിന് ആവേശകരമായ വരവേല്‍പ്പാണ് ലഭിച്ചത്.
കൊട്ടും പാട്ടും പടക്കം പൊട്ടിക്കലുമായി സ്‌റ്റൈല്‍ മന്നന്റെ മടങ്ങിവരവ് ആരാധകര്‍ ആഘോഷമാക്കി.
ആദ്യ ഷോ കാണാന്‍ ടിക്കറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ചെന്നൈ കാശി തിയേറ്ററില്‍ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
കേരളത്തില്‍ ഏറ്റവും അധികം തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്തത് പാലക്കാട്ടാണ്. ഇവിടെ മിക്ക തിയേറ്ററുകളിലും ഇന്ന് രാവിലെ നാലു മണിക്ക് ഷോ തുടങ്ങി.ആയിരക്കണക്കിന് പേരാണ് കബാലി കാണാന്‍ വെളുപ്പിന് തീയേറ്ററുകളില്‍ എത്തിയത്.

അയര്‍ലണ്ടിലെ 14 കേന്ദ്രങ്ങളില്‍ കബാലി വിജയകരമായി തുടരുകയാണ്.ഇന്നലെ പ്രദര്‍ശനം നടന്ന മിക്ക കേന്ദ്രങ്ങളിലും ഹൗസ് ഫുള്ളായാണ് കബാലി ഓടിയത്.

ചിത്രത്തിന്റെ ഏറ്റവും പുതിയ പ്രദര്‍ശന സമയം:kabali

സാധാരണ രജനി ചിത്രത്തിന്റെ ചേരുവകളെല്ലാം നിറഞ്ഞ ചിത്രമാണ് കബാലി എന്നാണ് ചിത്രത്തെക്കുറിച്ചുള്ള ആദ്യ പ്രതികരണങ്ങള്‍. ഗ്യാങ് വാര്‍ സിനിമയ്ക്കുപരി വൈകാരികമായ മുഹൂര്‍ത്തങ്ങളും നിറഞ്ഞതാണ് ചിത്രം.
മലേഷ്യയിലും ഇന്ത്യയിലുമായാണ് കബാലി ചിത്രീകരിച്ചത്. രജനിയുടെ നായികമാരായി രാധികാ ആപ്തെയും ധന്‍സികയും എത്തുന്നു.
പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് കലൈപ്പുലി എസ്. താണുവാണ്.

Scroll To Top