Saturday December 10, 2016
Latest Updates

ഹൗസ് ഫുള്ളും,റിക്കോര്‍ഡ് കളക്ഷനും,കബാലി അയര്‍ലണ്ടിലും ചരിത്രമായി

ഹൗസ് ഫുള്ളും,റിക്കോര്‍ഡ് കളക്ഷനും,കബാലി അയര്‍ലണ്ടിലും ചരിത്രമായി

ഡബ്ലിന്‍:അയര്‍ലണ്ടില്‍ ഇതേ വരെ റിലീസ് ചെയ്ത ഇന്ത്യന്‍ ചിത്രങ്ങളില്‍ പ്രഥമ ദിനങ്ങളില്‍ ഏറ്റവും കളക്ഷന്‍ നേടുന്ന സിനിമയായി രജനീകാന്തിന്റെ കബാലി മാറിയതായി സൂചനകള്‍.കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും,അയര്‍ലണ്ടില്‍ നിന്നും യൂ കെയില്‍ നിന്നുമായി 10 കോടി രൂപയാണ് ആദ്യ 2 ദിവസങ്ങളില്‍ കബാലി വാരിയത്.

റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും ഹൗസ് ഫുള്ളായാണ് കബാലി ഓടിയത്.kabali

രജനീകാന്ത് ചിത്രമായ കബാലി ആദ്യ ദിനത്തില്‍ നേടിയ കളക്ഷന്‍ 45 കോടി രൂപയാണെന്ന കണക്കും സിനിമാ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു. ലോകവ്യാപകമായി നടത്തിയ റിലീസിലൂടെയാണ് ഇത്രയും തുക നേടിയത്. ഇതില്‍ 30 കോടി രൂപയും ഇന്ത്യയില്‍ നിന്നാണ് നേടിയത്.

റിലീസിനു മുന്‍പു തന്നെ ചിത്രം 200 കോടി രൂപയിലേറെ മറ്റു റൈറ്റുകള്‍ വിറ്റ് നേടിയിരുന്നു.

മൂന്നു ദിവസംകൊണ്ട് 100 കോടി രൂപ നേടി ചരിത്രം കുറിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

അമേരിക്കയില്‍ മാത്രം 400 തീയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രത്തിന് ഇവിടെനിന്നു മാത്രം കിട്ടിയത് 12 കോടി രൂപയാണ്.

കേരളത്തില്‍ നിന്ന് ചിത്രം ആദ്യ ദിനത്തില്‍ നേടിയിരിക്കുന്നത് നാലു കോടി രൂപയാണ്. വിക്രത്തിന്റെ ഐ ആയിരുന്നു കേരളത്തില്‍ ഇതുവരെ റെക്കോഡ് കളക്ഷന്‍ ആദ്യ ദിനത്തില്‍ നേടിയ ചിത്രം. 3.19 കോടി രൂപയായിരുന്നു ഐ നേടിയത്.

2.34 കോടി രൂപ ആദ്യ ദിനം നേടിയ മമ്മൂട്ടിയുടെ കസബയാണ് മലയാളത്തിലെ ഏറ്റവും വലിയ റെക്കോഡ് കളക്ഷന്‍

Scroll To Top