Sunday January 22, 2017
Latest Updates

‘കബാലി’ കണ്ട രജനി കോരിത്തരിച്ചു….

‘കബാലി’ കണ്ട രജനി കോരിത്തരിച്ചു….

ന്റെ ഏറ്റവും പുതിയ ചിത്രമായ ‘കബാലി’യുടെ പ്രിവ്യൂ ഷോ കണ്ട സ്‌റ്റൈല്‍ മന്നന്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് കോരിത്തരിച്ചു. ചിത്രത്തിന്റെ സംവിധായകനായ പാ രഞ്ജിത്ത് ആണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. ചിത്രം കണ്ട് ആവേശഭരിതനായ രജനി വികാരാധീനനാകുകയും ചെയ്തത്രേ.

പ്രിവ്യൂവിന് രജനിയെ ക്ഷണിക്കുമ്പോള്‍ മനസ്സില്‍ ടെന്‍ഷനുണ്ടായിരുന്നതായി പാ രഞ്ജിത്ത് വെളിപ്പെടുത്തി. ചിത്രത്തില്‍ നായകന്റെ ഹീറോയിക് ഘടകങ്ങള്‍ കുറവാണ് എന്നതായിരുന്നു കാരണം. എന്നാല്‍ ചിത്രം കണ്ട രജനി സന്തുഷ്ടനായി.

കഴിഞ്ഞ രണ്ട് ചിത്രങ്ങളും ബോക്സ് ഓഫീസില്‍ വേണ്ടത്ര വിജയമാകാതെ പോയതിനാല്‍ രജനിക്ക് ‘കബാലി’ അഭിമാനപ്രശ്നമാണ്. ജൂലൈ 22ന് ചിത്രം തിയറ്ററുകളിലെത്തും. ഡബ്ലിനില്‍ ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു.

Scroll To Top