Wednesday December 07, 2016
Latest Updates

പുതിയ സംഭവങ്ങള്‍ ഗൂഡാലോചനയെന്ന് കെ എം മാണി 

പുതിയ സംഭവങ്ങള്‍ ഗൂഡാലോചനയെന്ന് കെ എം മാണി 

കൊച്ചി:തനിക്കെതിരെയുള്ള പുതിയ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡാലോചനയാണെന്ന് കെ എം മാണി.ഹൈക്കോടതി വിധിയെ കുറിച്ചുള്ള ആദ്യ പ്രതീകരണം മാധ്യമപ്രവര്‍ത്തകരുമായി പങ്കുവെയ്ക്കുകയായിരുന്നു മാണി.

 കേരളാ കോണ്‍ഗ്രസ് യോഗത്തില്‍ പ്രശ്‌നം ചര്‍ച്ച ചെയ്യുമെന്നു മാണി പറഞ്ഞു.രാജി സംബന്ധമായ തീരുമാനത്തെക്കുറിച്ചു മാണി ഒന്നും പറഞ്ഞതേയില്ല.

തൃപ്പൂണിത്തുറയിലെ മകളുടെ വസതിയിലായിരുന്ന മാണിയ്‌ക്കെതിരെ നൂറുകണക്കിന് സി പി എം പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങളുമായി പുറത്തു കാത്തു നില്ക്കുകയായിരുന്നു.അവിടെ നിന്നും പാലയിലേയ്ക്ക് കെ എം മാണി തിരിച്ചു പോയി.

അതേ സമയം  മാണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസില്‍ കലാപസ്വരം ശക്തമായി.ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തിനു പിന്നാലെയാണ് ഇത്. മാണിയുടെ രാജിക്കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. തലസ്ഥാനത്തു തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങള്‍ നടക്കാന്‍ പോകുന്നതിന്റെ സൂചനകളാണു ലഭിക്കുന്നത്. 
മുഖ്യമന്ത്രി കെ.എം. മാണിയുടെ രാജി ആവശ്യപ്പെടണമെന്നു വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. രാജിവച്ചില്ലെങ്കില്‍ നേതൃത്വത്തെ തിരുത്താന്‍ ഇടപെടുമെന്നു സതീശന്‍ പറഞ്ഞു.കേരള കോണ്‍ഗ്രസ് ഉചിതമായ തീരുമാനമെടുക്കുമെന്നു പ്രതീക്ഷിക്കുന്നതായി കെ.എന്‍.എ. ഖാദര്‍ പറഞ്ഞു. മാണി അടിയന്തരമായി രാജിവയ്ക്കണമെന്നു ടി.എന്‍. പ്രതാപന്‍ ആവശ്യപ്പെട്ടു.മന്ത്രി മാണി രാജിവയ്ക്കണമെന്നു കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാറും ആവശ്യപ്പെട്ടു. 








Scroll To Top