Friday December 09, 2016
Latest Updates

കെ എം മാണി നാളെ പാലായിലേക്ക് ,വന്‍ സ്വീകരണം ഒരുക്കാനൊരുങ്ങി പാര്‍ട്ടി 

കെ എം മാണി നാളെ പാലായിലേക്ക് ,വന്‍ സ്വീകരണം ഒരുക്കാനൊരുങ്ങി പാര്‍ട്ടി 

കോട്ടയം; മന്ത്രിസ്ഥാനം രാജിവെച്ച കെ എം മാണിയ്ക്ക് സ്വീകരണം ഒരുക്കാന്‍ വമ്പിച്ച ഒരുക്കങ്ങള്‍. നാളെ (വെള്ളിയാഴ്ച)രാവിലെ തിരുവനന്തപുരത്ത് നിന്നും ജന്മനാട്ടിലേയ്ക്ക് പുറപ്പെടുന്ന മാണിയ്ക്ക് വഴിയിലുള്ള നഗങ്ങളിലെല്ലാം ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാനാണ് കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുങ്ങുന്നത്. പാര്‍ട്ടി മണ്ഡലം കമ്മിറ്റികള്‍ക്കു കീഴില്‍ ഓരോ പ്രദേശത്തും പ്രവര്‍ത്തകര്‍ എത്തും.

കൊട്ടാരക്കര,അടൂര്‍,പന്തളം,ചെങ്ങന്നൂര്‍,തിരുവല്ല,ചങ്ങനാശ്ശേരി വഴി കോടിമാതയില്‍ എത്തുന്ന കെ എം മാണിയെ നാല് മണിയോടെ കോട്ടയം നഗരത്തിലേയ്ക്ക് പൗരസമൂഹം എതിരേല്‍ക്കും.തുടര്‍ന്ന് ഏറ്റുമാനൂര്‍,കടുത്തുരുത്തി വഴി 6 മണിയോടെ കെ എം മാണി പാലായില്‍ എത്തിച്ചേരും. 

Scroll To Top