Tuesday February 21, 2017
Latest Updates

ബാര്‍ക്കോഴ കേസ് അവസാനിക്കുന്നു,മാണി സാര്‍ ക്ലീന്‍ …

ബാര്‍ക്കോഴ കേസ് അവസാനിക്കുന്നു,മാണി സാര്‍ ക്ലീന്‍ …

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം. മാണി പണം ആവശ്യപ്പെട്ടതിനോ ബാര്‍ ഉടമകള്‍ പണം നല്‍കിയതിനോ അന്വേഷണത്തില്‍ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നു കാട്ടി കേസ് അവസാനിപ്പിക്കാന്‍ പ്രത്യേക കോടതിയില്‍ വിജിലന്‍സ് അനുമതി തേടി.

അന്വേഷണ ഉദ്യോഗസ്ഥന്‍ ആര്‍. സുകേശനാണ് ചൊവ്വാഴ്ച വിജിലന്‍സ് പ്രത്യേക കോടതിയുടെ അനുമതി തേടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

വിജിലന്‍സ് തയാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്താവുകയും ചെയ്തു. ബാര്‍ ഉടമകള്‍ക്ക് അനുകൂലമായി തീരുമാനമെടുക്കാന്‍ മാണി ശ്രമിച്ചതിനും തെളിവില്ല.

മജിസ്‌ട്രേറ്റ് മുമ്പാകെ ബാര്‍ ഉടമയായ ബിജു രമേശ് നല്‍കിയ ശബ്ദരേഖകളില്‍ തിരുത്തലുകളുള്ളതിനാല്‍ തെളിവായി സ്വീകരിക്കാനാവില്ല ആര്‍. സുകേശന്‍ കോടതിയില്‍ സമര്‍പ്പിച്ച 54 പേജ് റഫറല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴിയും നുണപരിശോധനാ ഫലവും തമ്മില്‍ യോജിക്കുന്നില്ല.

ബാറുടമകളുടെ സംഘടനയുടെ കാഷ് ബുക്കില്‍ 15 ലക്ഷം രൂപ പിരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ തുക എന്തിനാണ് പിരിച്ചതെന്നോ ഇതു മാണിക്ക് കൈമാറിയോ എന്നിനു രേഖയില്ല.

418 ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. ബാറുടമുകള്‍ക്ക് അനുകൂലമായി യോഗത്തില്‍ മാണി നടപടിയൊന്നും കൈക്കൊണ്ടില്ല. മന്ത്രിസഭാ തീരുമാനം പ്രതികൂലമായതിന് അഴിമതി നടന്നുവെന്ന് അര്‍ഥമില്ലെന്നും റിപ്പോര്‍ട്ട് തുടരുന്നു.ഫലത്തില്‍ മന്ത്രി മാണിയെ എല്ലാ അര്‍ത്ഥത്തിലും സംരക്ഷിക്കാന്‍ പോന്നതു തന്നെയാണ് റിപ്പോര്‍ട്ട്.

Scroll To Top