Saturday August 19, 2017
Latest Updates

കോര്‍ക്ക് മലയാളിയുടെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു

കോര്‍ക്ക് മലയാളിയുടെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു

പിറവം:വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന രാമമംഗലം കോരങ്കടവ് കുഴിപ്പാക്കില്‍ കെ.സി. മത്തായി (70) മരിച്ചു.കോര്‍ക്കിലെ അപ്പാച്ചെ പിസയുടെ ഓണര്‍ ബിജു മാത്യുവിന്റെ പിതാവും,കോര്‍ക്ക് ഡബ്ല്യൂ എം സി വൈസ് ചെയര്‍മാന്‍ റീജാ ബിജു മാത്യുവിന്റെ ഭത്തൃപിതാവുമാണ്
ഐ.എന്‍.ടി.യു.സി. രാമമംഗലം മണ്ഡലം പ്രസിഡന്റായിരുന്ന മത്തായി ഏറെക്കാലം കോണ്‍ഗ്രസ് ബൂത്ത് സമിതി പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: രാമമംഗലം ചെരയ്ക്കായത്ത് കുടുംബാംഗം തങ്കമ്മ. മറ്റു മക്കള്‍:ബിജി സാജന്‍. മരുമക്കള്‍: റീജാ ബിജു (നഴ്‌സ് ), സാജന്‍ വര്‍ഗീസ് (റേഷന്‍ വ്യാപാരി, രാമമംഗലം). ശവസംസ്‌കാരം ശനിയാഴ്ച 2ന് കിഴുമുറി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളി സെമിത്തേരിയില്‍.

കഴിഞ്ഞ 28ന് രാവിലെ 11 മണിയോടെ രാമമംഗലം പഞ്ചായത്ത് കവലയിലാണ് അപകടമുണ്ടായത്. പള്ളിയില്‍ നിന്നും ഭാര്യയുമൊത്ത് സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു മത്തായി. പിറവം റോഡില്‍ നിന്നും പഞ്ചായത്ത് കവലയിലേക്ക് പ്രവേശിക്കുന്നതിനിടയില്‍ ഓട്ടോറിക്ഷയില്‍ സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ഇരുവര്‍ക്കും പരിക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മത്തായി കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്

Scroll To Top