Friday December 09, 2016
Latest Updates

പഴുത്തില വീഴുമ്പോള്‍ പച്ചില ചിരിക്കേണ്ട !,കെ ബാബുവിന്റെ രാജിയും താമസിയാതെ ഉണ്ടാവും !

പഴുത്തില വീഴുമ്പോള്‍ പച്ചില ചിരിക്കേണ്ട !,കെ ബാബുവിന്റെ രാജിയും താമസിയാതെ ഉണ്ടാവും !

ആലപ്പുഴ: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ. ബാബുവിനെതിരെയുള്ള ആരോപണങ്ങള്‍ ആവര്‍ത്തിച്ച് ബാറുടമ ബിജു രമേശ്. കെ. എം. മാണിയുടെ രാജിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ് കെ. ബാബുവിനെതിരെ ബിജു രമേശ് സംസാരിച്ചത്.

ബാറുടമകള്‍ പിരിച്ചതില്‍ കൂടുതല്‍ പണം കൈപ്പറ്റിയത് മന്ത്രി കെ. ബാബുവാണെന്ന് ബിജു രമേശ് പറഞ്ഞു. മന്ത്രിക്കെതിരായ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബാര്‍ കോഴയുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ചപ്പോള്‍ മന്ത്രി തന്നെ ഭീഷണിപ്പെടുത്തിയെന്ന് ബിജു രമേശ് ഒരു ദൃശ്യമാധ്യമത്തോട് ചൊവ്വാഴ്ച വെളിപ്പെടുത്തി. ഗോകുലം ഗോപാലനോടാണ് മന്ത്രി കെ. ബാബു തന്റെ അസ്ഥിവാരം തോണ്ടുമെന്നു പറഞ്ഞതെന്ന് ബിജു പറഞ്ഞു.

മന്ത്രി ബാബുവിന്റെ ഓഫിസില്‍ പോയി 50 ലക്ഷം രൂപാ  മന്ത്രിയ്ക്ക് താന്‍ നേരിട്ട് കൊടുത്തതായും രമേശ് പറഞ്ഞു.
മന്ത്രി ബാബുവിനെ കൂടാതെ നിരവധി കോണ്‍ഗ്രസ് നേതാക്കളും ബാബുവിന്റെ പക്കല്‍ നിന്നും പണം കൈപ്പറ്റിയിട്ടുണ്ടെന്നും ഇവരെയെല്ലാം ശിക്ഷിക്കണമെന്നുമാണ് ബിജു രമേഷിന്റെ വെളിപ്പെടുത്തലുകളില്‍ പറയുന്നത്.കെ ബാബു രാജി വെക്കേണ്ടി വന്നാല്‍ അടുത്ത ഉന്നം മുഖ്യമന്ത്രി തന്നെയാവും എന്നാണ് രമേശ് നല്കുന്ന സൂചന 

Scroll To Top