Sunday December 17, 2017
Latest Updates

ജീസസ് യൂത്ത് നൈറ്റ് വിജില്‍ നാളെ,ഫാ.മാനുവല്‍ കാരിപ്പോട്ട് നേതൃത്വം നല്‍കും 

ജീസസ് യൂത്ത് നൈറ്റ് വിജില്‍ നാളെ,ഫാ.മാനുവല്‍ കാരിപ്പോട്ട്  നേതൃത്വം നല്‍കും 

ഡബ്ലിന്‍: ജീസസ് യൂത്ത് നൈറ്റ് വിജില്‍ ഈ മാസം 24ന് ലൂക്കന്‍ ഡിവൈന്‍ മേഴ്സി പള്ളിയില്‍ നടക്കും. പ്രമുഖ വചനപ്രഘോഷകന്‍ ഫാ.മാനുവല്‍ കാരിപ്പോട്ട് ശ്രശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

വെള്ളിയാഴ്ച രാത്രി പത്തരയ്ക്ക് ആരംഭിക്കുന്ന മലയാളം നൈറ്റ് വിജില്‍ വി.കുര്‍ബാന, കുമ്പസാരം, വചനപ്രഘോഷണം, സ്തുതിപ്പുകള്‍, ആരാധന, ഗാനങ്ങള്‍ തുടങ്ങിയവയോട് കൂടി പുലര്‍ച്ചെ മൂന്നരയ്ക്ക് സമാപിക്കും. എല്ലാ മാസത്തിലെയും നാലാമത്തെ വെള്ളിയാഴ്ച നടക്കുന്ന നൈറ്റ് വിജിലിന്റെ കൂടുതല്‍ വിവരങ്ങള്‍ 0872257765, 0879630904 എന്നീ നമ്പറുകളില്‍ ലഭ്യമാണ്.

Scroll To Top