Saturday December 10, 2016
Latest Updates

ഐറീഷ് മലയാളികളുടെ പ്രിയപ്പെട്ട കഥാകാരന്‍ ജോണ്‍ വര്‍ഗീസിന്റെ ”താഴത്തങ്ങാടിത്തമ്പുരാന്‍’ഇന്ന് പുറത്തിറങ്ങും

ഐറീഷ് മലയാളികളുടെ പ്രിയപ്പെട്ട കഥാകാരന്‍ ജോണ്‍ വര്‍ഗീസിന്റെ ”താഴത്തങ്ങാടിത്തമ്പുരാന്‍’ഇന്ന് പുറത്തിറങ്ങും

ഡബ്ലിന്‍:അയര്‍ലണ്ടിലെ മലയാളി സമൂഹത്തില്‍ ചിരപരിചിതനായ ജോണ്‍ വര്‍ഗീസിന്റെ കഥകളുടെ ആദ്യസമാഹാരം ‘താഴത്തങ്ങാടിത്തമ്പുരാന്‍’ ഇന്ന് പ്രകാശനം ചെയ്യും.ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് കോട്ടയം എസ്!പിസി!എസ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന്‍ ടി ഡി രാമകൃഷ്ണന്‍ റവ.ഡോ.കെ എം ജോര്‍ജിന് ആദ്യ പ്രതി നല്‍കികൊണ്ടാണ് , പ്രകാശനകര്‍മ്മം നിര്‍വഹിക്കുക.കവിയും നിരൂപകനുമായ ബി പ്രസന്നകുമാര്‍ പുസ്തകത്തെ പരിചയപ്പെടുത്തും.

സാഹിത്യ പ്രസാധക സംഘം ഭരണസമിതിയംഗം പ്രൊഫ.സുജ സൂസന്‍ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ മലയാള സാഹിത്യ രംഗത്തെ പ്രമുഖരായ മണര്‍കാട് ശശികുമാര്‍,അജിത് നീലാഞ്ജനം,ആര്‍ രേഖ,മണര്‍കാട് മാത്യു,കെ സന്തോഷ് കുമാര്‍,പി കെ ചിത്രഭാനു,ഡോ.മുഞ്ഞനാട് പത്മകുമാര്‍,രാജീവ് പള്ളിക്കോണം എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.എസ്പിസിഎസ് ചെയര്‍മാന്‍ ബി ശശികുമാര്‍ സ്വാഗതവും,സെക്രട്ടറി അജിത് കെ ശ്രീധര്‍ നന്ദിയും പ്രകാശിപ്പിക്കും.

അയര്‍ലണ്ടിലെ പോര്‍ട്ട്‌ലീഷില്‍ താമസിക്കുന്ന ജോണ്‍ വര്‍ഗീസ് തന്റെ രചനകളുടെ വ്യതിരക്തത കൊണ്ട് ഏറെ ശ്രദ്ധേയനാണ്.കേരളത്തിലെ നിരവധി ആനുകാലികങ്ങളില്‍ കോളമിസ്റ്റായ അദ്ദേഹത്തിന്റെ കഥകള്‍ മലയാളസാഹിത്യത്തിലെ പുതിയ ശൈലിയുടെ നിറവുകൊണ്ട് സമ്പന്നമാണ്.കാര്യങ്ങളെ ഫലിതോക്തമായും,ഹൃദയാര്‍ദ്രമായും അവതരിപ്പിക്കുന്നതാണ് ‘ജോണ്‍ വര്‍ഗീസ് ശൈലി’.സുഹൃത്തുക്കള്‍ക്കിടയിലെ ‘ജോണേട്ടനായ’ ഇദ്ദേഹം സ്വന്തം നാടിന്റെ കൂടി കഥയാണ് താഴത്തങ്ങാടി തമ്പുരാനില്‍ കൂടി അവതരിപ്പിക്കുന്നത്.

അയര്‍ലണ്ടിലെ സാഹിത്യസദസുകളില്‍ സ്ഥിര സാന്നിദ്ധ്യമായ ജോണ്‍ വര്‍ഗീസിന്റെ പുതിയ സാഹിത്യ സൃഷ്ട്ടിയെ ഐറിഷ് മലയാളികള്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

Scroll To Top