Friday December 09, 2016
Latest Updates

തുടര്‍ച്ചയായി നാലാം തവണയും ഇറ്റലിയില്‍ യുവന്റസ്

തുടര്‍ച്ചയായി നാലാം തവണയും ഇറ്റലിയില്‍ യുവന്റസ്

തുടര്‍ച്ചയായ നാലാം സീസണിലും സീരി എ കിരീടമുയര്‍ത്തിയ യുവന്റസ് ഇറ്റാലിയന്‍ ലീഗില്‍ ചരിത്രം രചിച്ചു. സാംപഡോറിയക്കെതിരെ നേടിയ ജയത്തിലൂടെ ലീഗില്‍ നാലു മത്സരം ശേഷിക്കെ തന്നെ യുവന്റസ് തങ്ങളുടെ 31ആം കിരീടം ഉറപ്പിക്കുകയായിരുന്നു. സീരി എയില്‍ ഏറ്റവും കൂടുതല്‍ തവണ ചാമ്പ്യന്മാരായതിന്റെ റെക്കോഡും ഇനി യുവന്റസിനു സ്വന്തം.

രണ്ടാം സ്ഥാനതുള്ള ലാസിയോയെക്കാള്‍ 17 പോയിന്റാണ് യുവന്റസിന്റെ ലീഡ്. 34 മത്സരങ്ങളില്‍നിന്ന് മൂന്ന് തോല്‍വി മാത്രമാണ് ടീം വഴങ്ങിയത്. തുടര്‍ച്ചയായ നാലാം കിരീടത്തിലേക്ക് യുവന്റസിനെ നയിക്കാന്‍ കഴിഞ്ഞതില്‍ മതിമറന്നാഹ്ലാദിക്കുകയാണ് കോച്ച് അല്‍ളേഗ്രി. സീസണ്‍ തുടക്കത്തില്‍ വലിയ സമ്മര്‍ദ്ധത്തിലായിരുന്ന അദ്ദേഹം വിമര്‍ശകര്‍ക്ക് അര്‍ഹിച്ച മറുപടി നല്‍കിയതിന്റെ ആഹ്ലാദത്തിലാണ്.

കിരീടം ഉറപ്പിക്കാന്‍ ഒരു സമനില മതിയായിരുന്ന യുവന്റസ്, പ്‌ളേമേക്കര്‍ ആന്ദ്രെ പിര്‍ലോയെ പുറത്തിരുത്തിയാണ് ഇറങ്ങിയത്. 32ആം മിനിറ്റില്‍ വിദാലാണ് യുവന്റസിനായി ലക്ഷ്യം കണ്ടത്.

Scroll To Top