Monday January 22, 2018
Latest Updates

ഡബ്ലിനെ ആഘോഷത്തില്‍ ആറാടിച്ച് ജസ്റ്റിന്‍ ബീബര്‍

ഡബ്ലിനെ ആഘോഷത്തില്‍ ആറാടിച്ച് ജസ്റ്റിന്‍ ബീബര്‍

ഡബ്ലിന്‍:ഡബ്ലിന്‍ നഗരത്തെ ആഘോഷത്തില്‍ ആറാടിച്ച് പോപ് രാജകുമാരന്‍ ജസ്റ്റിന്‍ ബീബറിന്റെ ഷോ. ചൊവ്വാഴ്ച രാത്രി നടന്ന ഷോയില്‍ 14,000ലേറെ ആരാധകരാണ് ബീബറിന്റെ സ്വരമാധുര്യം നുകരാനായി എത്തിയത്. 2 മണിക്കൂറായിരുന്നു ഷോയുടെ ദൈര്‍ഘ്യം. 12 നര്‍ത്തകരും ഷോയ്ക്ക് മാറ്റുകൂട്ടി. ഡബ്ലിന്‍ 3 അറീനയിലായിരുന്നു പരിപാടി.

ബീബര്‍ പാട്ടു തുടങ്ങിയതോടെ ഇരിപ്പിടങ്ങളില്‍ നിന്നും ചാടിയിറങ്ങിയ ആരാധകര്‍ നൃത്തച്ചുവടുകള്‍ വയ്ക്കാന്‍ തുടങ്ങി. ഫയര്‍വര്‍ക്കുകളും മറ്റുമായി പൂരം കഴിഞ്ഞ പ്രതീതിയോടെയാണ് ആരാധകര്‍ വീടുകളിലേയ്ക്ക് മടങ്ങിയത്.

കഴിഞ്ഞ ദിവസങ്ങളില്‍ ഡബ്ലിനില്‍ ചുറ്റിക്കറങ്ങാന്‍ ഇറങ്ങിയ താരം വാര്‍ത്ത സൃഷ്ടിച്ചിരുന്നു.തിങ്കളാഴ്ച വൈകുന്നേരമാണ് 22കാരനായ ബീബര്‍ ഡബ്ലിന്‍ 14ലുള്ള ഗോട്ട്സ്ടൗണിലെ ദി ഗോട്ട് ബാര്‍ റസ്റ്ററന്റിലെത്തിയത്.jbcover

ബാത്ത്റൂം ഉപയോഗിക്കാനായിരുന്നു ബീബര്‍ എത്തിയതെന്ന് റസ്റ്ററന്റ് വക്താവ് പറഞ്ഞു. വേഗം തന്നെ തിരിച്ചുപോകുകയും ചെയ്തു.

വൈകിട്ട് ഗ്രിഫിത്ത് സ്ട്രീറ്റില്‍ നടക്കാനായിറങ്ങിയ പോപ്പ് രാജകുമാരനെ ആരാധകര്‍ തിരിച്ചറിഞ്ഞതോടെ നടത്തം നിര്‍ത്തി കാറില്‍ കയറി രക്ഷപ്പെടുകയും ചെയ്തു..

വേള്‍ഡ് ടൂറിന്റെ ഭാഗമായി നവംബര്‍ 1, 2 തീയതികളില്‍ 3 അറീനയില്‍ പരിപാടി അവതരിപ്പിക്കാനാണ് അദ്ദേഹം എത്തിയിട്ടുള്ളത്.

Scroll To Top