Thursday December 08, 2016
Latest Updates

ജസ്റ്റീന്‍ ബീബര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് 

ജസ്റ്റീന്‍ ബീബര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് 

കോര്‍ഡോബ :അര്‍ജന്റീനയില്‍ ഫോട്ടോഗ്രാഫറെ കൈയ്യേറ്റം ചെയ്ത കേസില്‍ യുവ ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ക്കെതിരെ അറസ്റ്റ് വാറണ്ട്. 2013ല്‍ ജസ്റ്റിന്‍ ബീബറുടെ നിര്‍ദ്ദേശ പ്രകാരം അദ്ദേഹത്തിന്റെ അംഗരക്ഷകര്‍ ഫോട്ടോഗ്രഫറായ ഡിയാഗോ പെസോയെ കൈയ്യേറ്റം ചെയ്‌തെന്നാണ് കേസ്.
നൈറ്റ് സ്‌പോട്ടില്‍നിന്ന് പുറത്തേക്ക് വരികയായിരുന്ന ജസ്റ്റിന്‍ ബീബറുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച ഡിയാഗോ
പെസോ അംഗരക്ഷകരില്‍ ഒരാള്‍ മര്‍ദ്ദിക്കുകയായിരുന്നു. കഴിഞ്ഞ നവംബറില്‍ കേസ് പരിഗണിക്കവേ ബീബര്‍ രണ്ടു മാസത്തിനകം കോടതിയില്‍ ഹാജരാവണം എന്ന് കോടതി വിധിച്ചിരുന്നു. ഇതില്‍ വീഴ്ച്ച ഉണ്ടായ സാഹചര്യത്തിലാണ് വെള്ളിയാഴ്ച്ച കോടതി ബീബര്‍ രാജ്യത്ത് കാലുകുത്തിയാല്‍ ആ നിമിഷം അറസ്റ്റ് ചെയ്യണം എന്ന് ഉത്തരവിട്ടിരിക്കുന്നത്.ബീബറുടെ അംഗ രക്ഷകനെതിരെയും അറസ്റ്റ് വാറണ്ട് നിലവിലുണ്ട്.

എന്നാല്‍ തനിക്കു ഇതൊന്നും ഒരു പ്രശ്‌നമുള്ള കാര്യമല്ലെന്നാണ് ബീബര്‍ അഭിപ്രായപ്പെട്ടത്.സുഹൃത്തും മോഡലുമായ കെഡാല്‍ ജെന്നറുമായി കോചില്ലാ മ്യൂസിക് ഫെസ്റ്റിവലില്‍ പാര്‍ട്ടിയിംഗ് നടത്തുകയായിരുന്നു ബീബര്‍. ജെന്നറുമായി ബീബര്‍ പ്രണയത്തിലാണ് എന്ന്
വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും തങ്ങള്‍ വെറും ബാല്യകാലസുഹൃത്തുക്കള്‍ മാത്രമാണ് എന്നായിരുന്നു യുഎസ് ടിവി ഷോയില്‍ ജെന്നര്‍ പ്രതികരിച്ചത്.

Scroll To Top