Saturday December 10, 2016
Latest Updates

ജസ്റ്റീസ് പരിപൂര്‍ണ്ണന്‍ അന്തരിച്ചു

ജസ്റ്റീസ് പരിപൂര്‍ണ്ണന്‍ അന്തരിച്ചു

കൊച്ചി: മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കെ. എസ്. പരിപൂര്‍ണന്‍ (83) അന്തരിച്ചു. ബുധനാഴ്ച രാത്രി ഒമ്പതിന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുത്രിയിലാണ് അന്ത്യം.പ്രമുഖ അഭിഭാഷകന്‍ ജസ്റ്റിസ് കൃഷ്ണ സ്വാമി അയ്യങ്കാരുടെ മകനായി തിരുവനന്തപുരത്താണ് ജസ്റ്റിസ് കെ. എസ്. പരിപൂര്‍ണന്‍ ജനിച്ചത്.
മദ്രാസ് ലോ കോളേജില്‍ നിന്ന് നിയമബിരുദം കരസ്ഥമാക്കിയതിനു ശേഷം തിരുവിതാംകൂര്‍കൊച്ചി ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. 1982 ല്‍ കേരള ഹൈക്കോടതിയില്‍ ജഡ്ജിയായി നിയമിതനായി . 1994 സുപ്രീം കോടതി ജഡ്ജിയായി . 1997 ല്‍ വിരമിച്ചു.

പിന്നീട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണം മെച്ചപ്പെട്ടതാക്കാനായി അദ്ദേഹത്തെ കമ്മിഷനായി നിയമിച്ചു.

ഭാര്യ പത്മപരിപൂര്‍ണന്‍ ആറു മാസം മുമ്പാണ് മരിച്ചത്. ദമ്പതികള്‍ക്ക് മക്കളില്ല.

Scroll To Top