Sunday December 04, 2016
Latest Updates

ജസ്റ്റീന്‍ ബീബറിന്റെ ഡബ്ലിന്‍ ഷോ:ടിക്കറ്റ് കിട്ടാതെ നിരാശരായി ആയിരങ്ങള്‍ 

ജസ്റ്റീന്‍ ബീബറിന്റെ ഡബ്ലിന്‍ ഷോ:ടിക്കറ്റ് കിട്ടാതെ നിരാശരായി ആയിരങ്ങള്‍ 

അടുത്ത വര്‍ഷം ഡബ്ലിനില്‍ നടത്തുന്ന ജസ്റ്റീന്‍ ബീബറുടെ ഷോയുടെ ടിക്കറ്റുകള്‍ ഇന്നലെ വിറ്റു തീര്‍ന്നത് വെറും എട്ടു മിനിറ്റുകള്‍ക്കകം.36 മണിക്കൂറുകള്‍ മുമ്പ് പോലും ക്യൂ നില്‍ക്കാന്‍ തുടങ്ങിയ നൂറുകണക്കിന് ആരാധകര്‍ക്ക് ഇതേ തുടര്‍ന്ന് നിരാശരായി മടങ്ങേണ്ടി വന്നു. 

സെന്റ് സ്റ്റീഫന്‍സ് ഗ്രീനില്‍ ഇന്നലെ രാവിലെയാണ് ജസ്റ്റീന്റെ ഐറിഷ് ജിഗ് ഷോയുടെ ടിക്കറ്റ് വില്പന ആരംഭിച്ചത്.കൌമാരക്കാരടക്കം മണിക്കൂറുകളായി ക്യൂ നില്‍ക്കുന്നവര്‍ക്ക് ഭക്ഷണപ്പൊതികളുമായി രക്ഷിതാക്കള്‍ എത്തുന്ന കാഴ്ചയും രസാവഹമായിരുന്നു.വില്പ്പന തുടങ്ങി എട്ടു മിനിറ്റുകള്‍ക്കം ടിക്കറ്റ് തീര്‍ന്നതോടെ ടിക്കറ്റ് കിട്ടാത്തവരുടെ സങ്കടവും കരച്ചിലും കൊണ്ട് ഡബ്ലിന്‍ നഗരം സങ്കടപ്പുഴയായി!. 

 

ആരാധകറുടെ  ക്യൂ

ആരാധകറുടെ ക്യൂ

അടുത്ത നവംബര്‍ 1,2 തിയതികളിലാണ് ത്രീ അരീനയില്‍ ജസ്റ്റീന്‍ ബീബര്‍ ഷോ സംഘടിപ്പിച്ചിരിക്കുന്നത്. 365 യൂറോ മുതല്‍ 742 യൂറോ വരെയാണ് ഒരാള്‍ക്കുള്ള ടിക്കറ്റിന്റെ വില !

Scroll To Top