Wednesday December 07, 2016
Latest Updates

അയര്‍ലണ്ടിലെ കോടതിയില്‍ നിന്നും ജൂറി സര്‍വിസിനു വിളിച്ചാല്‍ നിങ്ങള്‍ പോകുമോ ?ഇത്തവണത്തെ ലിഫി FM ലീമെറിക്കില്‍ നിന്നും …

അയര്‍ലണ്ടിലെ കോടതിയില്‍ നിന്നും ജൂറി സര്‍വിസിനു വിളിച്ചാല്‍ നിങ്ങള്‍ പോകുമോ ?ഇത്തവണത്തെ ലിഫി FM ലീമെറിക്കില്‍ നിന്നും …

കോടതികള്‍ ഇല്ലെങ്കില്‍ എന്തു സംഭവിക്കും എന്നു ചിന്തിച്ചു നോക്കിയിട്ടുണ്ടോ ?ഒരു രാജ്യത്തിന്റെ സുഗമമായ വളര്‍ച്ചയ്ക്ക് കോടതികള്‍ അത്യന്താപേക്ഷിതമാണ്.സിനിമകളിലെ തീ പാറും ഡയലോഗിലൂടെയാകും കോടതി രംഗങ്ങള്‍ മിക്കവാറും ഓര്‍മയുണ്ടാവുക.

കോടതിയിലെ വിധി നിര്‍ണ്ണയത്തില്‍ സാധാരണക്കാരുടെ അഭിപ്രായവും ന്യായാധിപന്‍ മുഖവിലക്കെടുക്കുക എന്നൊരു സംവിധാനത്തിന് ഒരു നൂറ്റാണ്ടോളം പഴക്കമുണ്ട്.അതാണ് ജൂറി സര്‍വിസില്‍ നിന്നും നിങ്ങളുടെ സേവനം കോടതി പ്രതിക്ഷിക്കുന്നത്.പല രാജ്യങ്ങളിലും ജൂറി സര്‍വിസ് നിലവിലുണ്ട്.

കുറെ നാളുകളായി മലയാളികള്‍ക്കും ജൂറി സര്‍വിസിനുവേണ്ടി കത്തുകള്‍ കിട്ടിക്കൊണ്ടിരിക്കുന്നൂ എങ്കിലും മിക്കവാറും എന്തെങ്കിലും കാര്യം പറഞ്ഞു ഒഴിവാക്കാറാണ് പതിവ്.എന്നാല്‍ ഈയിടെ ജൂറി സര്‍വിസില്‍ പങ്കെടുത്തു വ്യത്യസ്തരാവുകയാണ് ലീമെറിക്കില്‍ നിന്നുള്ള മേരി യാക്കോബും ഡബ്ലിനില്‍ നിന്നുള്ള ബിനു ഡാനിയേലും. ജൂറി സര്‍വീസില്‍ പങ്ക്‌കെടുത്തതിന്റെ വിശേഷങ്ങള്‍ ഇവര്‍ നമ്മോടു പങ്കു വെയ്ക്കുന്നു.

ജൂണ്‍ 19 ന് റേഡിയോയില്‍ സംപ്രക്ഷണം ചെയ്ത പരിപാടിയുടെ വീഡിയോ വേര്‍ഷന്‍ .ക്യാമറ,എഡിറ്റിംഗ്:ശ്യാം ഇസാദ് . ആവിഷ്‌കാരം :പ്രിന്‍സ് ജോസഫ് അങ്കമാലി.

Scroll To Top