Wednesday August 23, 2017
Latest Updates

ജൂറിപ്പണിയ്ക്ക് ആളില്ല ,കോടതി നടത്തിപ്പ് ആശങ്കയില്‍ :അയര്‍ലണ്ടിലെ ജൂറിമാര്‍ക്ക് ഒരു ഡിമാന്‍ഡുമില്ലേ?

ജൂറിപ്പണിയ്ക്ക് ആളില്ല ,കോടതി നടത്തിപ്പ് ആശങ്കയില്‍ :അയര്‍ലണ്ടിലെ ജൂറിമാര്‍ക്ക് ഒരു ഡിമാന്‍ഡുമില്ലേ?

ഡബ്ലിന്‍ :ആവശ്യത്തിന് ജൂറിമാര്‍ ഇല്ലാത്തതു മൂലം കൊലപാതകത്തിന്റെ വിചാരണ ജഡ്ജി ഉപേക്ഷിച്ചു.എന്നീസ് സര്‍ക്യൂട്ട് കോടതിയിലെ ജഡ്ജി ജറാള്‍ഡ് കീസാണ് ജൂറി പാനലില്‍ ആളില്ലാത്തതിനാല്‍ വിചാരണ മാറ്റിവയ്ക്കാന്‍ നിര്‍ബന്ധിതനായത്.
ജൂറി സര്‍വീസിലേക്ക് പൊതുസമൂഹത്തിന്റെ പ്രതിനിധികളായി എത്തുന്ന ജൂറിമാരുടെ ജോലിയ്ക്ക് അടുത്തിടെയായി ഡിമാന്‍ഡ് കുറഞ്ഞു വരികയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.പ്രതിഫലമൊന്നുമില്ലാത്ത സന്നദ്ധ സേവനമാണ് ഇതെന്നെന്താണ് പ്രധാന ന്യൂനതയായി പറയപ്പെടുന്നത്.

കൂടുതല്‍ ആളുകളെത്തിയില്ലെങ്കില്‍ കേസുകളുടെ വിചാരണാ നടപടികള്‍ തന്നെ സ്തംഭിക്കും. ഇതൊഴിവാക്കാന്‍ അധികാരികള്‍ സത്വര നടപടിയെടുക്കണമെന്ന് ജഡ്ജി ജറാള്‍ഡ് കീസ് ആവശ്യപ്പെട്ടു.ഒരുനൈറ്റ് ക്ലബിലെ അക്രമവുമായി ബന്ധപ്പെട്ട കേസിലാണ് ഇങ്ങനെ സംഭവിച്ചത്. കേസിലെ പ്രതി ട്രവര്‍ കണ്‍സിഡിന്‍ നിരപരാധിയാണെന്നാണ് വാദം.

ഈ കേസില്‍ യാഥാര്‍ഥത്തില്‍ ഇന്നലെ 80 പേര്‍ ജൂറി പാനലില്‍ എത്തേണ്ടതായിരുന്നു.ആകെ
306 പേരെ ജൂറി സര്‍വീസിലേയ്ക്ക് വിളിച്ചിട്ടും 25 പേരാണ് കോടതിയില്‍ ജൂറിമാരായി ഹാജരായത്.ജൂറി പാനലില്‍ 12 പേര്‍ വേണമെന്നിരിക്കെ കോടതി,കേസ് കേള്‍ക്കാന്‍ ജൂറിമാരെ ക്ഷണിച്ച സമയത്ത് ആകെ 11 പേരെ ഹാജരായിരുന്നുള്ളു.

ഇതോടെ പ്രതിയുടെ അഭിഭാഷകന്‍ ഇതിനെ ചോദ്യം ചെയ്തു.ജൂറി സര്‍വീസില്ലാതെ വിചാരണ തുടരാനാവില്ലാത്ത അവസ്ഥയില്‍ കോടതി കേസ് മാറ്റി വെയ്ക്കുകമാത്രമല്ല.. ഹാജരാകാത്തവരായ മുഴുവന്‍ ജൂറിമാര്‍ക്കും കോടതി 500 യൂറോ വീതം പിഴ വിധിക്കുകയും ചെയ്തു.

Scroll To Top