Saturday December 03, 2016
Latest Updates

ലീംറിക്കിലെ മലയാളി നഴ്‌സിനെ തേടി ജൂറി പദവി

ലീംറിക്കിലെ മലയാളി നഴ്‌സിനെ തേടി ജൂറി പദവി

ലീംറിക്ക്: അയര്‍ലണ്ടിലെ ലീംറിക്കില്‍ നിന്നുള്ള മലയാളി നഴ്‌സ് മേരി യാക്കോബിനെ തേടി ജൂറി പദവിയെത്തി.ലീംറിക്കിലെ സെന്റ് പോള്‍സ് നഴ്‌സിംഗ് ഹോമിലെ സ്റ്റാഫ് നഴ്‌സായ മേരി യാക്കോബ് സര്‍ക്യൂട്ട് കോര്‍ട്ടില്‍ ഏപ്രില്‍ 12 മുതല്‍ കേസ് കേള്‍ക്കാനെത്തും.നീതിന്യായവ്യവസ്ഥയില്‍ സാധാരണ പൗരന്മാര്‍ക്കുള്ള സ്ഥാനം സുവ്യക്തമാക്കുന്ന ജൂറി സ്ഥാനം അയര്‍ലണ്ടിലെ നിരവധി മലയാളികള്‍ക്ക് മുമ്പും ലഭിച്ചിട്ടുണ്ട്.

കുറ്റവിചാരണയില്‍ തെളിവുകേട്ട് സത്യമെന്തെന്ന് തീരുമാനിക്കാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളവരുടെ സംഘം എന്നാണ് മലയാളത്തില്‍ ജൂറിയുടെ അര്‍ഥം.സാധാരണയായി ജൂറിയുടെ അഭിപ്രായത്തെ ജഡ്ജിമാര്‍ പൂര്‍ണ്ണമായും അംഗീകരിക്കാറുണ്ട്.
.അങ്കമാലി മണവാളന്‍ ലോനപ്പന്‍ യാക്കോബിന്റെ ഭാര്യയും,കോടശ്ശേരി മഡോണ പത്രോസിന്റെ മകളുമായ മേരി ലീംറിക്ക് സീറോ മലബാര്‍ സഭാ പ്രതിനിധി സഭാംഗം കൂടിയാണ്.ജെസ്‌ന ,ജെയ്‌സ് എന്നി രണ്ടു മക്കളാണ് ഇവര്‍ക്കുള്ളത് .

നിസാരമായ കാരണങ്ങളാല്‍ ജൂറി പദവി ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നവരുടെ നാട്ടില്‍ പതിനായിരത്തില്‍ ഒരാള്‍ക്ക് മാത്രം ലഭിക്കുന്ന ബഹുമതി ഉപേക്ഷിക്കെണ്ടതില്ലയെന്ന ഉറച്ച വിശ്വാസത്തിലാണ് ജൂറി പദവി സ്വീകരിച്ചു കൊണ്ട് സമ്മതപത്രം നല്‍കിയതെന്ന് മേരി യാക്കോബ് പറഞ്ഞു.’സര്‍ക്കാര്‍ അംഗീകരിച്ചു തരുന്ന അവകാശത്തെ തള്ളിക്കളയേണ്ട ആവശ്യം തോന്നിയില്ല.നീതിന്യായ വ്യവസ്ഥയുടെ സംവിധാനങ്ങളെ അടുത്തു കാണാനുള്ള അവസരമായാണ് ഇതിനെ താന്‍ കാണുന്നതെന്ന് മേരി വെളിപ്പെടുത്തി’

Scroll To Top