Sunday December 04, 2016
Latest Updates

ജുറാസിക് വേള്‍ഡ്:ട്രെയിലര്‍ പുറത്തിറങ്ങി

ജുറാസിക് വേള്‍ഡ്:ട്രെയിലര്‍ പുറത്തിറങ്ങി

ജുറാസിക് പാര്‍ക്ക് സീരിസിലെ ഏറ്റവും പുതിയ ചിത്രം ജൂറാസിക് വേള്‍ഡിന്റെ ട്രയിലര്‍ പുറത്തിറങ്ങി. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ജുറാസിക് പാര്‍ക്ക് സിനിമകളില്‍ നാലാമത്തെയാണ് ചിത്രം.
ജുറാസിക് പാര്‍ക്ക് സിനിമകളിലെ സ്ഥിരം സാന്നിധ്യമാണ് പേടിപ്പെടുത്തുന്ന ഒരു വില്ലന്‍ ദിനോസര്‍. ജുറാസിക് വേള്‍ഡില്‍ ഈ ദിനോസറിന്റെ പേര് ഇന്‍ഡോമിനസ് റെഡ് എന്നായിരിക്കും.ഇതു വരെ വന്ന ദിനോസര്‍ വില്ലന്‍മാരില്‍ ഏറ്റവും വലുതായിരിക്കും ഇന്‍ഡോമിനസ് റെഡ് എന്നാണ് ചിത്രത്തിന്റെ ചീഫ് ജസ്റ്റിക് കൂടിയായ ഡോ: ഹെന്റി വൂ പറയുന്നത്.

ഇന്‍ഡോമിനസ് റെഡിന്റെ അധികം ദൃശ്യങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല.എങ്കിലും, പുറത്തു വന്ന ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാവുന്നത് പഴയസിനിമകളില്‍ നിന്നും വ്യത്യസ്ഥമായി ഓര്‍മ്മ ശക്തിയും ബുദ്ധിയുമുള്ള ദിനോസറായിരിക്കും ഇതെന്നാണ്. കൂടാതെ പക സൂക്ഷിക്കുന്ന സ്വഭാവക്കാരനായ ഇവന് വിനോദത്തിനായി പോലും കൊല്ലുന്ന സ്വഭാവമുമുണ്ട്.

ഇന്‍ഡോനിമസ് റെഡ് മാത്രമല്ല സിനിമയില്‍ വില്ലന്‍. ഒരു പാര്‍ക്കില്‍ പറന്നിറങ്ങി ആളുകളെ മുഴുവന്‍ പൊടുന്നനെ റാഞ്ചി കൊണ്ടു പോകുന്ന ഒരു പറ്റം പറക്കും ദിനോസറുകള്‍, ഇരുട്ടിന്റെ മറവില്‍ നിന്നും പൊടുന്നനെ ചാടി വീഴുന്ന ശല്യക്കാരന്‍ ദിനോസര്‍ മുതലായവയും ചിത്രത്തിലുണ്ടാവും.

ജുറാസിക് പാര്‍ക്കിനു സമാന്തരമായി പേടിപ്പെടുത്തുന്ന ഒരു കടല്‍ ലോകവും ചിത്രത്തിലുണ്ട്. ചിത്രത്തില്‍ ദിനോസറുകളെ ഇണക്കി വളര്‍ത്തിപരിശീലിപ്പിക്കുന്നയാളാണ് ക്രിസ് പാറ്റ് അവതരിപ്പിക്കുന്ന ഓവന്‍ ഗ്രാഡി എന്ന കഥാപാത്രം. ഗ്രാഡിയുടെ ആഖ്യാനത്തിലാണ് ചിത്രം പുരോഗമിക്കുക. താന്‍ ഇണക്കി വളര്‍ത്തിയ ദിനോസറുകളെ ഉപയോഗിച്ച് ഗ്രാഡി ഇന്‍ഡോമിനസ് റെഡിനെ തേടിയിറങ്ങുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സ് ഒരുക്കുന്ന ചിത്രം ജൂണ്‍ 12 വെള്ളിയാഴ്ച്ചയാണ് പ്രദര്‍ശനത്തിനെത്തുക

Scroll To Top