Tuesday December 06, 2016
Latest Updates

കേരളാ ബജറ്റ് അയര്‍ലണ്ടിലെ മാധ്യമങ്ങളിലും ചര്‍ച്ചാ വിഷയം

കേരളാ ബജറ്റ് അയര്‍ലണ്ടിലെ മാധ്യമങ്ങളിലും ചര്‍ച്ചാ വിഷയം

ഡബ്ലിന്‍:ഇത്തവണത്തെ കേരളാ ബജറ്റിന്റെ സവിശേഷതകള്‍ ലോകവ്യാപകമായി ചര്‍ച്ചയാകുന്നു.അയര്‍ലണ്ടിലെ മിക്ക മാധ്യമങ്ങളും തോമസ് ഐസക്കിന്റെ ബജറ്റിലെ ഏതാനം വിഷയങ്ങള്‍ ആഘോഷപൂര്‍വം പ്രധാനവാര്‍ത്തകളില്‍ ഒന്നാക്കി.

ജങ്ക് ഫുഡിന് 14.5 %നികുതി ചുമത്തിയതാണ് മാധ്യമങ്ങളെ ഏറെ സന്തുഷ്ടരാക്കിയത്.ഫാറ്റ് ടാക്‌സ് എന്നാണ് ദ് ജേര്‍ണല്‍ തോമസ് ഐസക്കിന്റെ ഈ നികുതി നിര്‍ദേശത്തെ വിശേഷിപ്പിച്ചത്.

ഇതുകൊണ്ടൊന്നും പ്രശ്നം തീരില്ലെന്ന് വിലയിരുത്തിയ മാധ്യമങ്ങള്‍ ഇന്ത്യയിലെ തെരുവുകളില്‍ പക്ഷെ ജങ്ക് ഫുഡിനെക്കാള്‍ അനിയന്ത്രിത ഭക്ഷണപദാര്‍ഥങ്ങള്‍ വിറ്റഴിയുന്നുണ്ട് എന്നു ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.മാത്രമല്ല ഇന്ത്യന്‍ ജീവിതക്രമത്തെ തരം താഴ്ത്തുന്ന പതിവ് ശൈലിയുടെ ഭാഗമായി പൊണ്ണത്തടിയും പ്രമേഹവും പോഷകാഹാരകുറവും ഏറ്റവും കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉണ്ടെന്നും മാധ്യമങ്ങള്‍ എഴുതിപിടിപ്പിച്ചിട്ടുണ്ട്

Scroll To Top