Tuesday December 06, 2016
Latest Updates

ജൂണിയര്‍ സൈക്കിള്‍ പരിഷ്‌കാരം:വീണ്ടും സമരരംഗത്ത് ഇറങ്ങേണ്ടിവരുമെന്ന് അധ്യാപകര്‍

ജൂണിയര്‍ സൈക്കിള്‍ പരിഷ്‌കാരം:വീണ്ടും സമരരംഗത്ത് ഇറങ്ങേണ്ടിവരുമെന്ന് അധ്യാപകര്‍

ഡബ്ലിന്‍ :ജൂണിയര്‍ സൈക്കിള്‍ പദ്ധതി പരിഷ്‌ക്കരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ നിലപാടുമായി അധ്യാപകര്‍ വീണ്ടും രംഗത്ത്.. ഈ വിഷയത്തില്‍ ഇപ്പോള്‍ വീണ്ടും പണിമുടക്ക് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അസോസിയേഷന്‍ ഓഫ് സെക്കന്‍ഡറി ടീച്ചേഴ്‌സ് അയര്‍ലണ്ട് (എഎസ്ടിഐ). ഇതേ ആവശ്യമുന്നയിച്ച് അധ്യാപകര്‍ മുന്‍പും സമരം ചെയ്തിട്ടുള്ളതാണ്.
പരിഷ്‌ക്കരണങ്ങളുമായി സഹകരിക്കില്ലെന്ന ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന ക്യാംപെയ്‌നൊപ്പം മൂന്നാമതൊരു പണിമുടക്ക് നടത്തുമെന്ന് എസ്ടിഐ ജനറല്‍ സെക്രട്ടറി പാറ്റ് കിംഗ് പറഞ്ഞു. എന്നാല്‍ ഇത് സര്‍ക്കാരിന്റെ നിലപാടിനെ ആശ്രയിച്ചിരിക്കും. വിദ്യാഭ്യാസ നിലവാരം ഇടിച്ചു താഴ്ത്താന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നോ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നോ നീക്കങ്ങളുണ്ടായാല്‍ അതിനെ എതിര്‍ക്കുമെന്ന് പാറ്റ് കിംഗ് പറഞ്ഞു.

നിലവിലെ നിസഹകരണ ക്യാംപെയ്‌നൊപ്പം ഉച്ച ഊണ് സമയത്ത് പ്രകടനങ്ങള്‍ നടത്താനും പ്രക്ഷോഭങ്ങള്‍ നടത്താനും സംഘടനയ്ക്ക് പദ്ധതിയുണ്ട്. അടുത്തആഴ്ച്ച നടക്കാനിരിക്കുന്ന വാര്‍ഷിക കോണ്‍ഗ്രസിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Scroll To Top