Sunday December 11, 2016
Latest Updates

അധ്യാപകരുടെ നിസ്സഹകരണ സമരം ജൂനിയര്‍ സെര്റ്റ് പരീക്ഷകളെ ബാധിക്കും,ഇംഗ്ലീഷിന് 10% മാര്‍ക്ക് നഷ്ടമായേക്കും

അധ്യാപകരുടെ നിസ്സഹകരണ സമരം ജൂനിയര്‍ സെര്റ്റ് പരീക്ഷകളെ ബാധിക്കും,ഇംഗ്ലീഷിന് 10% മാര്‍ക്ക് നഷ്ടമായേക്കും

ഡബ്ലിന്‍:വിദ്യാഭ്യാസ പരിഷ്‌കരണത്തിനെതിരെ അസോസിയേഷന്‍ ഓഫ് സെക്കന്‍ഡ്‌റി ടീച്ചേഴ്‌സ് ഇന്‍ അയര്‍ലണ്ട് (എഎസ്ടിഐ) നടത്തുന്ന നിസ്സഹകരണസമരം തുടരുന്ന പക്ഷം, സ്‌കൂളുകളിലെ നൂറുക്കണക്കിന് ജൂനിയര്‍ സൈക്കിള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലിഷ് പരീക്ഷകളില്‍ 10% മാര്‍ക്ക് നഷ്ടമാകും.

ജൂനിയര്‍ സൈക്കിള്‍ പരിഷ്‌കാരവുമായി ബന്ധപ്പെട്ട് ക്ലാസ് റൂം ബേസ്ഡ് അസ്സസ്‌മെന്റ് നടത്താനുള്ള അധികൃതരുടെ തീരുമാനത്തെ ടീച്ചര്‍മാരുടെ സംഘടന എതിര്‍ക്കുന്നതിനാല്‍ മൂന്നില്‍ ഒന്ന് സ്‌കൂളുകളില്‍ മാത്രമേ ഇന്നു മുതല്‍ ഈ സംവിധാനം നിലവില്‍ വരൂ. മറ്റ് സ്‌കൂളുകളിലെ കുട്ടികള്‍ക്കാണ് മാര്‍ക്ക് നഷ്ടമാകാനിരിക്കുന്നത്. ടീച്ചര്‍മാര്‍ സഹകരിക്കാത്ത സാഹചര്യത്തില്‍ സെക്കന്‍ഡ് ക്ലാസ് റൂം ബേസ്ഡ് അസ്സസ്‌മെന്റ് ഇവിടുത്തെ കുട്ടികള്‍ക്ക് നഷ്ടമാകും. ഇതാണ് ഈ വര്‍ഷം നടക്കുന്ന പരീക്ഷകളിലെ മാര്‍ക്കിനെ ബാധിക്കുക.

നല്‍കുന്ന അസസ്‌മെന്റ് രക്ഷിതാക്കളുടെ കൂടി സഹായത്തോടെ പൂര്‍ത്തിയാക്കുകയാണ് കുട്ടി ചെയ്യേണ്ടത്.തുടര്‍ന്ന് നടത്താനിരിക്കുന്ന അസസ്‌മെന്റിന് അധ്യാപകര്‍ തയാറാവുന്നില്ല എന്നതാണ് നിലവിലുള്ള പ്രശ്‌നം.ശമ്പളനിരക്കിലെ വര്‍ധനവ് അനുവദിക്കാത്തതാണ് അധ്യാപകരുടെ പ്രതിഷേധത്തിന് പ്രധാനകാരണം.

രാജ്യത്ത് ആകെയുള്ള 10 ശതമാനം സ്‌കൂളുകളില്‍ മാത്രമേ ഈ വര്‍ഷം ആകെയുള്ള ക്ലാസ് റൂം അടിസ്ഥാനത്തിലുള്ള അസസ്‌മെന്റ് നടത്തുന്നുള്ളൂ.അതും ഏതാനം വിഷയങ്ങള്‍ക്ക് മാത്രമായി പരിമിതിപ്പെടുത്തിയിട്ടുണ്ട്.അടുത്ത വര്‍ഷം മുതല്‍ ഇത് രാജ്യവ്യാപകമാക്കുമെങ്കിലും അസസ്‌മെന്റിനോട് സഹകരിക്കില്ലെന്ന നിലപാടുമായി അധ്യാപകര്‍ മുമ്പോട്ട് പോവുകയാണ്

Scroll To Top