Thursday February 23, 2017
Latest Updates

അയര്‍ലണ്ടിലെ വിദ്യാഭ്യാസ പരിഷ്‌കരണ ശ്രമങ്ങള്‍ അധ്യാപക സംഘടനകള്‍ തടയുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി

അയര്‍ലണ്ടിലെ വിദ്യാഭ്യാസ പരിഷ്‌കരണ ശ്രമങ്ങള്‍ അധ്യാപക സംഘടനകള്‍ തടയുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി



 കോര്‍ക്ക്:ജൂനിയര്‍ സൈക്കിള്‍ തലത്തില്‍ നടത്തുവാന്‍ ശ്രമിക്കുന്ന പരിഷ്‌കാരങ്ങള്‍ തടയുന്നത് ടീച്ചേഴ്‌സ് യൂണിയനാണെന്ന് വിദ്യാഭ്യാസ മന്ത്രി ജാന്‍ ഓ സുള്ളിവന്‍. ആര്‍ടിഇ ക്ക് നല്കിയ ഒരു അഭിമുഖത്തിലാണ് മന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ജൂനിയര്‍ സൈക്കിള്‍ തലത്തിലെ പരിഷ്‌കരണ ശ്രമങ്ങളുടെ ഭാഗമായി ഇംഗ്ലീഷ് അധ്യാപകര്‍ക്കുള്ള പരിശീലന പദ്ധതി പുനരാരംഭിക്കും. മുന്‍പ് വിമര്‍ശനമുയര്‍ന്നതില്‍ നിന്നും വിഭിന്നമായി കൂടുതല്‍ സ്വീകാര്യമായ പദ്ധതിയാണ് ഇത്തവണ അവതരിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
തങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണിത്. അതിനാല്‍ തന്നെ അസോസിയഷന്‍ ഓഫ് സെക്കന്ററി ടീച്ചേര്‍സ് അയര്‍ലണ്ട് (ASTI), ടീച്ചേഴ്‌സ് യൂണിയന്‍ ഓഫ് അയര്‍ലണ്ട് (TUI) എന്നീ സംഘടനകള്‍ പദ്ധതിയില്‍ പങ്കെടുക്കുന്നതില്‍ നിന്നും അദ്ധ്യാപകരെ വിലക്കുന്നുണ്ടെങ്കില്‍ കൂടി പദ്ധതിയുമായി മുന്‍പോട്ടു പോകാന്‍ തങ്ങള്‍ നിര്‍ബന്ധിതരാണെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.

മന്ത്രി തന്റെ തീരുമാനങ്ങളില്‍ നിന്നും അടിയന്തിരമായി പിറകോട്ടു പോകണമെന്ന് ടീച്ചേഴ്‌സ് യൂണിയന്‍ ഓഫ് അയര്‍ലണ്ട് പ്രതിനിധി ജെറി ക്രോഗ്വെല്‍ പറഞ്ഞു. അധ്യാപകര്‍ പദ്ധതിയില്‍ പങ്കെടുക്കുന്നതിനു തയ്യാറാണെങ്കില്‍ കൂടി ചില കാര്യങ്ങളില്‍ കൂടി വ്യക്തത വരുത്തേണ്ടതുണ്ട്. ഇക്കാര്യങ്ങളില്‍ അടിയന്തിരമായി പരിഹാരം കണ്ടില്ലെങ്കില്‍ അടുത്ത അധ്യയന വര്‍ഷത്തില്‍ കൂടുതല്‍ കരുത്തുറ്റ സമര മാര്‍ഗങ്ങളിലേക്ക് കടക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ പരിശീലന പദ്ധതി ഏപ്രിലില്‍ തുടങ്ങാനിരുന്നതാണ്

Scroll To Top