Saturday December 10, 2016
Latest Updates

അടുത്ത ചൊവ്വാഴ്ച്ച അയര്‍ലണ്ടിലെ 700 സ്‌കൂളുകളില്‍ പഠനം മുടങ്ങും 

അടുത്ത ചൊവ്വാഴ്ച്ച അയര്‍ലണ്ടിലെ 700 സ്‌കൂളുകളില്‍ പഠനം മുടങ്ങും 

ഡബ്ലിന്‍: ജൂണിയര്‍ സൈക്കിള്‍ പദ്ധതിയിലെ നിര്‍ദ്ദേശങ്ങള്‍ക്കെതിരെയുള്ള സമരം അടുത്ത ചൊവ്വാഴ്ച. വരുന്ന ചൊവ്വാഴ്ചയും (ഡിസംബര്‍ 2) ജനുവരിയിലുമായി നടത്തുന്ന രണ്ട് ഏകദിന സമരങ്ങളുടെ ഭാഗമായി സ്‌കൂളുകള്‍ അടയ്ക്കണമെന്ന് അധ്യാപക സംഘടനകള്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരോട് ആവശ്യപ്പെട്ടു. സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരോടാണ് അധ്യാപക യൂണിയനുകള്‍ ഈ ആവശ്യം ഉന്നയിച്ചത്. എഎസ്ടിഐ, ടിയുഐ എന്നീ യൂണിയനുകളാണ് സമരത്തിലേക്ക് നീങ്ങുന്നത്. എഴുനൂറിലധികം സ്‌കൂളുകളിലെ 330,000 വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങും. 

അതേസമയം സമരത്തിലേക്ക് നീങ്ങുന്ന അധ്യാപക സംഘടനകളെ കുറ്റപ്പെടുത്തി വിദ്യാഭ്യാസ മന്ത്രി ജാന്‍ ഒ സുള്ളിവനും മന്ത്രിയുടെ നയങ്ങളെ വിമര്‍ശിച്ച് അധ്യാപക യൂണിയനുകളും ഇന്നലെ പ്രസ്താവന ഇറക്കി. അധ്യാപക സംഘടനകള്‍ സമരത്തില്‍ നിന്ന് പിന്മാറി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടു. സമരം ചെയ്യുന്ന ദിവസത്തെ വേതനം വെട്ടിക്കുറയ്ക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അതേസമയം സമരവുമായി മുന്നോട്ട് പോകുമെന്ന് അധ്യാപക സംഘടനകള്‍ വ്യക്തമാക്കി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരും സമരത്തിന്റെ ഭാഗമാകണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. 

ജൂണിയര്‍ സൈക്കിളിലെ പല നിര്‍ദ്ദേശങ്ങളോടും യോജിപ്പാണ്. എന്നാല്‍ 40 ശതമാനം മാര്‍ക്ക് അതാത് സ്‌കൂളുകളില്‍ തന്നെ മൂല്യനിര്‍ണ്ണയം നടത്തണമെന്ന നിര്‍ദ്ദേശം അംഗീകരിക്കാനാകില്ലെന്ന് അധ്യാപക സംഘടനകള്‍ വ്യക്തമാക്കി. ഈ നിര്‍ദ്ദേശം പൂര്‍ണ്ണമായി പിന്‍വലിക്കണമെന്നാണ് അധ്യാപക സംഘടനകള്‍ ആവശ്യപ്പെടുന്നത്. 

Scroll To Top