Thursday May 25, 2017
Latest Updates

പത്തില്‍ പത്തും നേടി അത്തായിയിലെ ആഞ്ചല ജോയിയും തുള്ളാമോറിലെ ഐവാന്‍ ജോസും മലയാളികള്‍ക്ക് അഭിമാനമായി

പത്തില്‍ പത്തും നേടി അത്തായിയിലെ ആഞ്ചല ജോയിയും തുള്ളാമോറിലെ ഐവാന്‍ ജോസും മലയാളികള്‍ക്ക് അഭിമാനമായി

ഡബ്ലിന്‍:ജൂണിയര്‍ സെര്‍ട്ട് പരീക്ഷയില്‍ മലയാളികളില്‍ ഒന്നാം സ്ഥാനം പങ്കിടാന്‍ രണ്ടു പേര്‍.കൗണ്ടി കില്‍ഡയറിലെ അത്തായിയില്‍ നിന്നുള്ള ആഞ്ചല ജോയിയും കൗണ്ടി ഓഫലിയിലെ തുള്ളാമോറില്‍ നിന്നുള്ള ഐവാന്‍ ജോസുമാണ് പത്തില്‍ പത്ത് എ ഗ്രേഡും കരസ്ഥമാക്കി അയര്‍ലണ്ടിലെ മലയാളി സമൂഹത്തിന് അഭിമാനമായി മാറിയത്.

അങ്കമാലി സ്വദേശികളായ ജോയ് കാച്ചപ്പിള്ളിയുടെയും സ്മിതാ ജോസഫിന്റെയും മകളാണ് ആഞ്ചല.അത്തായി അര്‍ഡ്‌സ്‌കോയില്‍ ന ട്രിനോഡ്( ardscoil na trionoide)സ്‌കൂളില്‍ നിന്നാണ് ഈ മിടുക്കി മികച്ച വിജയം കൊയ്‌തെടുത്തത്.

തുള്ളാമോര്‍ കോളാസ്‌തേ കോലിം സ്‌കൂളിലെ (Coláiste Choilm Tullamore) വിദ്യാര്‍ഥിയാണ് ഐവാന്‍ ജോസ്  കൗണ്ടി ഓഫ്ലിയില്‍ നിന്നും ഇതാദ്യമാണ് മലയാളി സമൂഹത്തെ തേടി പ്രശസ്ത വിജയം എത്തുന്നത് എന്നത് തുള്ളാമോര്‍ മലയാളികള്‍ക്ക് അഭിമാനകരമായി.

കോതമംഗലം സ്വദേശികളായ ജോസ് കുര്യാക്കോസിന്റെയും ലിസി ജോസഫിന്റെയും (തീക്കോയി)മകനാണ് ഐവാന്‍

കൗണ്ടി കോര്‍ക്കിലെ മാല്ലോയില്‍ നിന്നുള്ള റോസ് ജോസഫും 8 എ ഗ്രേഡുകളുമായി മികച്ചവരുടെ ശ്രേണിയിലെത്തി.മാലോയിലെ പൂഞ്ഞാര്‍ സ്വദേശികളായ ജോസഫ് ചിറക്കലിന്റെയും പ്രതീപയുടെയും മകളാണ് റോസ് ജോസഫ്

Scroll To Top