Sunday December 11, 2016
Latest Updates

ജൂണിയര്‍ സെര്‍ട്ട് റിസള്‍ട്ട് :ഡബ്ലിനിലെ അക്ഷയ് ദേവനും കോര്‍ക്കിലെ മിലന്‍ റോയിയും മികവിന്റെ പട്ടികയില്‍

ജൂണിയര്‍ സെര്‍ട്ട് റിസള്‍ട്ട് :ഡബ്ലിനിലെ അക്ഷയ് ദേവനും കോര്‍ക്കിലെ മിലന്‍ റോയിയും മികവിന്റെ പട്ടികയില്‍

ഡബ്ലിന്‍:ജൂണിയര്‍ സെര്‍റ്റ് പരീക്ഷയില്‍ മികച്ച വിജയം നേടിയവരില്‍ മലയാളി വിദ്യാര്‍ഥികളും. സ്റ്റിലോര്‍ഗന്‍ ഓട്ട്‌സ് ലാന്‍ഡ്‌സ് സ്‌കൂളിലെ അക്ഷയ് ദേവന്‍ പത്തില്‍ 8 എ ഗ്രേഡ് നേടി പ്രശസ്ത വിജയം നേടിയവരില്‍ പെടുന്നു.ഡബ്ലിന്‍ മെറിയോണ്‍ ഗേറ്റിലെ എലംപാര്‍ക്കിലെ കോട്ടയം സ്വദേശി ദേവന്‍ നായരുടെയും(സെന്റ് വിന്‍സന്റ്‌സ് ഹോസ്പിറ്റല്‍)പ്രിയാ ദേവന്റെയും(നഴ്സിംഗ് ഡപ്യൂട്ടി ഡയറക്റ്റര്‍,സെന്റ് വിന്‍സന്റ്‌സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍)മകനാണ് അക്ഷയ്.

പാഠ്യ പഠ്യേതര വിഷയങ്ങളില്‍ ഒരേ പോലെ ശ്രദ്ധ പുലര്‍ത്തുന്ന അക്ഷയ് ഈ വര്‍ഷം ഡബ്ലിനില്‍ നടന്ന ജൂണിയര്‍ പ്രോബ്ലം സോള്‍വര്‍ മാത്തമാറ്റിക്‌സ് ക്വിസ് മത്സരത്തിലെ വിജയിയും ആയിരുന്നു.

കോര്‍ക്കിലെ ഹോളി സ്പിരിറ്റ് കോളജിലെ(Coláiste an Spioraid Naoimh)വിദ്യാര്‍ഥിയായ മിലന്‍ റോയി പതിനൊന്നില്‍ 8 എ ഗ്രേഡ് നേടിയവരില്‍ ഉള്‍പ്പെടുന്നു.

ജൂനിയര്‍ സെര്‍ട്ട് റിസല്‍ട്ട് പൂര്‍ണ്ണമായും പുറത്തുവന്നപ്പോള്‍ ആറു വിദ്യാര്‍ത്ഥികള്‍ 12 എകളുമായി മിടുക്കു കാട്ടി.125 വിദ്യാര്‍ത്ഥികള്‍ 11 എ ഗ്രേഡുകളും,390 പേര്‍ 10 എകളും നേടി മികച്ച വിജയം നേടി. 60,000ലേറ വിദ്യാര്‍ത്ഥികളുടെ റിസല്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.

NB:ജൂണിയര്‍ സെര്‍റ്റ് പരീക്ഷയില്‍ മികച്ച വിജയം നേടിയ എല്ലാവര്‍ക്കും ആശംസകള്‍.8 എ ഗ്രേഡോ അതില്‍ അധികമോ ലഭിച്ചിട്ടുള്ള വിദ്യാര്‍ഥികളോ.അവരുടെ മാതാപിതാക്കളോ അവരുടെ വിവരങ്ങളും ഫോട്ടോയും  infoirishmalayali@gmail.com എന്ന വിലാസത്തില്‍ അയയ്കുകയാണെങ്കില്‍’ഐറിഷ് മലയാളി’യില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

Scroll To Top