Wednesday December 07, 2016
Latest Updates

കൗണ്ടി മോണഗനില്‍ നിന്നും ഇന്ത്യാക്കാരുടെ യശസ്സുയര്‍ത്തി ഒരു മലയാളി:ഡെസ് ലിറ്റ് ജോര്‍ജിന് മികച്ച വിജയം 

കൗണ്ടി മോണഗനില്‍ നിന്നും ഇന്ത്യാക്കാരുടെ യശസ്സുയര്‍ത്തി ഒരു മലയാളി:ഡെസ് ലിറ്റ് ജോര്‍ജിന് മികച്ച വിജയം 

കാസില്‍ബ്ലേനി:(കൗണ്ടി മോണഗന്‍) ജൂനിയര്‍ സെര്‍റ്റ് പരീക്ഷയില്‍ മികച്ച വിജയം നേടി കാസില്‍ബ്ലേനി ഔര്‍ ലേഡി സെക്കന്‍ഡറി സ്‌കൂള്‍ ഡെസ് ലിറ്റ് ജോര്‍ജ് ഇന്ത്യാക്കാര്‍ക്ക് അഭിമാനമായി.8 എ ഗ്രേഡും,2 ബി ഗ്രേഡും അടക്കമുള്ള മനോഹര വിജയം ഈ മലയാളി പെണ്‍കുട്ടി കരസ്ഥമാക്കിയതിന്റെ ആഹ്ലാദത്തിലാണ് കാസില്‍ബ്ലേനിയിലെ മലയാളികളും.
IMG_2589 (1)സ്‌കൂളിലെ അക്കാദമിക് മേഖലയില്‍ ഇതാദ്യമായല്ല ഡെസ് ലിറ്റ് ജോര്‍ജ് ശ്രദ്ധേയയാവുന്നത്.കഴിഞ്ഞ വര്‍ഷത്തെ ജൂനിയര്‍ സയന്‍സ് അവാര്‍ഡിനും ,ജൂനിയര്‍ ഹോം ഇക്കണോമിക്‌സ് അവാര്‍ഡിനും അര്‍ഹയായത് ഈ മിടുക്കി തന്നെയാണ്.

പ്രൈമറി തലം മുതല്‍ ടാലന്റ് കോമ്പറ്റീഷനുകളില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി വന്ന ഡെസ് ലിറ്റ് മികച്ച നര്‍ത്തകി കൂടിയാണ്.മുദ്ര സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സസിലെ ധന്യ കിരണിന്റെ ശിഷ്യയായ ഡെസ് ലിറ്റിന്റെ ഭരതനാട്യം അരങ്ങേറ്റം ഈ വര്‍ഷം പരീക്ഷയ്ക്ക് ഒരുങ്ങുന്നതിനിടയിലാണ് കഴിഞ്ഞത്.കലയില്‍ മാത്രമല്ല കായിക രംഗത്തും പൊരുതുന്ന ഡെസ് ലിറ്റ് കാസില്‍ബ്ലേനിയിലെ അണ്ടര്‍ 16 കമൊഗി (ഹര്‍ലിംഗിന്റെ ഒരു വകഭേദം )ടീമിലും അംഗമാണ്.സ്‌കൂളിനെ പ്രതിനിധീകരിച്ച് കാസില്‍ബ്ലേനി റ്റൈഡി ടൌണ്‍ കമ്മിറ്റിയിലും ഇപ്പോള്‍ അംഗമാണ്.

പാലാ വിളക്കുമാടം കൊല്ലംപറമ്പില്‍ ജോര്‍ജ് കുര്യന്റെയും കാഞ്ഞിരപ്പള്ളി കപ്പാട് പുന്നത്താനത്ത് കുന്നേല്‍ സിമി ജോര്‍ജിന്റെയും മൂത്തമകളായ ഡെസ് ലിറ്റ് ജോര്‍ജിന്റെ അനുജത്തി
ഡെല്‍വിറ്റ് ജോര്‍ജ് ഔര്‍ ലേഡീസ് സ്‌കൂളില്‍ തന്നെ ഫസ്റ്റ് ഇയര്‍ വിദ്യാര്‍ഥിനിയാണ് 


സയന്‍സ് വിഷയങ്ങള്‍ ഇഷ്ട്ടമായ ഡെസ് ലിറ്റിന് ഭാവിയില്‍ ഒരു ഡോക്റ്ററാവാനോ അഥവാ ഏതെങ്കിലും സയന്റ്റിഫിക് മേഖലയില്‍ പ്രവര്‍ത്തിക്കാനോവാണ് ഏറെ താത്പര്യം.

Scroll To Top