Monday December 05, 2016
Latest Updates

ജൂണിയര്‍ സേര്‍ട്ട് പഠനക്രമം കൂടുതല്‍ കഠിനമാവും,സ്‌കൂള്‍ തലത്തില്‍ നിലവാരം ഉയര്‍ത്താനുളള അയര്‍ലണ്ടിലെ വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം അധ്യാപകരും അംഗീകരിച്ചേക്കും

ജൂണിയര്‍ സേര്‍ട്ട് പഠനക്രമം കൂടുതല്‍ കഠിനമാവും,സ്‌കൂള്‍ തലത്തില്‍ നിലവാരം ഉയര്‍ത്താനുളള അയര്‍ലണ്ടിലെ വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം അധ്യാപകരും അംഗീകരിച്ചേക്കും

ഡബ്ലിന്‍ :ടീച്ചേഴ്‌സ് യൂണിയനും വിദ്യാഭ്യാസ മന്ത്രി ജാന്‍ ഓ സുള്ളിവാനും തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പ് പരിഷ്‌കരണങ്ങളുടെ ഭാഗമായി കുട്ടികള്‍ക്ക് ജൂനിയര്‍ സെര്‍ട്ടില്‍ കൂടുതല്‍ എഴുത്തു പരീക്ഷളെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്.

ജൂണിലെ ജൂനിയര്‍ സെര്‍ട്ട് എക്‌സാമുകള്‍ക്കും രണ്ടാം വര്‍ഷത്തിലും മൂന്നാം വര്‍ഷത്തിലുമായി നടക്കുന്ന രണ്ട് ക്ലാസ്‌റൂം അസസ്‌മെന്റുകളുടേയും പുറമെയാണിത്. പുതിയ പരിഷ്‌കരണങ്ങള്‍ ഉടനെ തന്നെ സെക്കണ്ടറി ലെവല്‍ ടീച്ചേഴ്‌സിന്റെ ഇടയില്‍ അഭിപ്രായ വോട്ടെടുപ്പിനായി വിടാന്‍ തീരുമാനമായിട്ടുണ്ട്.ജൂണിയര്‍ സേര്‍ട്ട് പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട് ഇടഞ്ഞു നിന്ന അധ്യാപകരെ വരുതിയിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നാണ് പുതിയ സൂചനകള്‍ 

എങ്കിലും ടീച്ചേഴ്‌സ് യൂണിയനുകള്‍ വിഷയത്തില്‍ കൂടുതല്‍ വ്യക്തത ആവശ്യപ്പെട്ടു കഴിഞ്ഞു.പുതിയ അസസ്‌മെന്റുകള്‍ക്ക് ടീച്ചര്‍മാര്‍ ചിലവഴിക്കേണ്ട സമയം, ആവശ്യമായ വിഭവങ്ങളുടെ ലഭ്യത തുടങ്ങിയ കാര്യങ്ങളിലാണ് പ്രധാനമായും അധ്യാപകര്‍ വിദ്യാഭ്യാസ മന്ത്രിയോട് വ്യക്തത ആവശ്യപ്പെട്ടിരിക്കുന്നത്.

പുതിയ പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്ക് നിലവിലുള്ള എഴുത്തു പരീക്ഷകള്‍ക്കു പുറമെ, ഓറല്‍ പ്രെസന്റേഷന്‍, പ്രൊജക്ട് വര്‍ക്കുകള്‍, പരീക്ഷണങ്ങള്‍, ഫീല്‍ഡ് സ്റ്റഡി, പഠനേതര വിഷയങ്ങള്‍ എന്നിവയില്‍ നിരന്തര മൂല്യനിര്‍ണ്ണയത്തിനു വിധേയരാവേണ്ടി വരും. എന്നാല്‍ ഈ മാര്‍ക്കുകള്‍ ഫൈനല്‍ മാര്‍ക്ക് ലിസ്റ്റില്‍ ചേര്‍ക്കില്ല. പകരം, ഒരോ വിഷയത്തിലും ഇത്തരം അസസ്‌മെന്റുകളില്‍ തങ്ങളുടെ അനുഭവത്തെ കുറിച്ച് വിവരിക്കാന്‍ കുട്ടികളോട് ആവശ്യപ്പെടും.

എഴുതി തയ്യാറാക്കിയ ഈ അസസ്‌മെന്റ് ടാസ്‌ക്കുകള്‍ (എ ടി) സ്റ്റേറ്റ് എക്‌സാമിനേഷന്‍ കമ്മീഷന്‍ മൂല്യനിര്‍ണ്ണയം നടത്തുകയും ഈ മാര്‍ക്കുകള്‍ ജൂനിയര്‍ സെര്‍ട്ട് റിസള്‍ട്ടിന്റെ ഭാഗമായി ചേര്‍ക്കുകയുമാണ് ചെയ്യുക.

പുതിയ പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ 10 വിഷയങ്ങള്‍ മാത്രമായിരിക്കും പഠിക്കുക. കൂടാതെ കോഡിങ്ങ്, ചൈനീസ് , മുതലായ ഹ്രസ്വകാല ഹോഴ്‌സുകള്‍ പഠിക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ടാവും

Scroll To Top