Saturday December 03, 2016
Latest Updates

മലയാളത്തിന് അയര്‍ലണ്ടില്‍ നിന്നൊരു സമ്മാനം,ജുനൈദ് അബുബക്കറിന്റെ ‘പിന്‍ബെഞ്ച്  ഓഗസ്റ്റ് 18 ന് പ്രകാശനം ചെയ്യും 

മലയാളത്തിന് അയര്‍ലണ്ടില്‍ നിന്നൊരു സമ്മാനം,ജുനൈദ് അബുബക്കറിന്റെ ‘പിന്‍ബെഞ്ച്  ഓഗസ്റ്റ് 18 ന് പ്രകാശനം ചെയ്യും 

ഡബ്ലിന്‍:അയര്‍ലണ്ടിലെ അറിയപ്പെടുന്ന സാഹിത്യകാരനായ ജുനൈദ് അബൂബക്കറിന്റെ ആദ്യ കവിതാ സമാഹാരം ആഗസ്റ്റ് 18 ന് പുറത്തിറങ്ങും.’പിന്‍ബെഞ്ച്’എന്ന് പേരിട്ടിട്ടുള്ള കവിതാ സമാഹാരം കേരളത്തിലെ പ്രമുഖ പ്രസാധകരായ ലോഗോസ് ബുക്ക്ണ് പ്രസിദ്ധീകരിക്കുന്നത്.

ആഗസ്റ്റ് 18 ന് വൈകിട്ട് 5 മണിയ്ക്ക് എറണാകുളം ജനറല്‍ ആശുപത്രിയ്ക്ക് സമീപമുള്ള സമസ്ത സാഹിത്യ പരിഷത് ഹാളില്‍, വെച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് കേരളത്തിന്റെ പ്രിയ കവി ശിഹാബുദ്ദീന്‍ പൊയ്തുംകടവ് പ്രകാശന കര്‍മ്മം നിര്‍വഹിക്കും. കേരളത്തിലെ പ്രമുഖ സാഹിത്യകാരന്‍മാര്‍ ചടങ്ങില്‍ പങ്കെടുക്കും.

മുപ്പത്താറു കവിതകളടങ്ങിയ ”പിന്‍ബെഞ്ച്’ സമകാലിക പ്രവാസി ജിവിതത്തിന്റെയും സാമൂഹ്യസമസ്യകളുടെയും പ്രതിഫലനം കൂടിയാണ്.‘ഈ കവിതകള്‍ മലയാളി അനുഭവിച്ച ആഗോള പ്രവാസത്തിന്റെ ആന്തരിക വിക്ഷുബ്ധതകളെയാണ് പ്രതിനിധീകരിക്കുന്നത്.വിപുലമായ ശ്രേണിയിലേയ്ക്കും,വിശാല പ്രവിശ്യകളിലേയ്ക്കും നോക്കി നില്ക്കുന്ന ഒരു മലയാളി ഇതിനകത്തുണ്ട്.ദൂരത്തിന്റെ ആധിക്യം മാത്രമല്ല,വിരഹത്തിന്റെ സാന്ദ്രതയ്ക്കും വ്യത്യാസമുണ്ട്.പ്രിയപ്പെട്ടവരോട് മാത്രമല്ല,കാല്‍ ചുവട്ടിലെ സംസ്‌കാരങ്ങളോടും വിട പറയാന്‍ ഇത് പ്രേരിപ്പിക്കുന്നു..’70 പേജുകളുള്ള ‘പിന്‍ബെഞ്ചിന്’ അവതാരിക എഴുതിയ ശിഹാബുദ്ദീന്‍ പൊയ്തുംകടവ് ജുനൈദിന്റെ കവിതകളെ ഇങ്ങനെയാണ് വിലയിരുത്തുന്നത്.jujj

കുട്ടികവിതകളാല്‍ അയര്‍ലണ്ടിലെ മലയാളികള്‍ക്കിടയില്‍ പ്രശസ്തനാണ് ജുനൈദ് അബുബക്കര്‍ .എന്നാല്‍ ആദ്യ കവിതാ പുസ്തകത്തില്‍ കുട്ടിക്കവിതകള്‍ കുറവാണെന്ന് ജുനൈദ് വെളിപ്പെടുത്തുന്നു.’

‘കവിത എപ്പോഴും ഉള്ളിലുണ്ടായിരുന്നു..2009 ഫെബ്രുവരിയില്‍ ബ്ലോഗ് ആരംഭിച്ചതുമുതല്‍ അതൊക്കെ നിങ്ങള്‍ വായിച്ചു തുടങ്ങി.ആ ബോധ്യത്തിലാണ് ഇപ്പോളിങ്ങനെയൊരു സാഹസം. എല്ലാവരിലേക്കും കടലാസിന്റെ മണമുള്ള എന്റെ കവിതകള്‍ വരുന്നു’.ജുനൈദ് പറയുന്നു. 

അയര്‍ലണ്ടിലെ റൈറ്റേഴ്‌സ് ഫോറത്തിലും,സോഷ്യല്‍ മീഡിയയിലും നിറസാന്നിധ്യമായ ജുനൈദിന്റെ പുതിയ കവിതകളെ സഹൃദയര്‍ ആകാംഷാ പൂര്‍വമാണ് കാത്തിരിക്കുന്നത്.

‘എന്തോ മറന്നുവെന്നോര്‍ക്കുന്നു 
മറന്നതെന്തെന്ന് എത്രകിണഞ്ഞിട്ടും ഓര്‍ക്കുന്നേയില്ല, 
തീര്‍ച്ചയായും നിന്റെ മുഖമല്ല, 
എന്റെയും നിന്റെയും പേരെഴുതിയ പുസ്തകങ്ങളുമല്ല, 
എത്ര കിണഞ്ഞോര്‍ത്തിട്ടും 
എന്തോ മറന്നുവെന്നേ ഓര്‍മ്മവരുന്നുള്ളൂ‘ എന്ന് കുട്ടികവിതയില്‍ വ്യാകുലപ്പെടുമ്പോള്‍ ആരും മറക്കാത്ത കവിതകളുമായി പിന്‍ബെഞ്ചില്‍ നിന്നും മുന്‍ബെഞ്ചിലേയ്ക്കുള്ള യാത്രയാവും ജുനൈദിന്റെ കവിതകള്‍ എന്ന് ഐറിഷ് മലയാളികള്‍ക്ക് ഉറപ്പാണ്.

തിരുവല്ലാ സ്വദേശിയായ ജുനൈദ് ഇപ്പോള്‍ ഗാള്‍വേയിലാണ് താമസിക്കുന്നത്.

Scroll To Top