Saturday December 10, 2016
Latest Updates

പിന്‍ബെഞ്ച് ഇന്ന് മുന്‍ബെഞ്ചാവും …

പിന്‍ബെഞ്ച് ഇന്ന് മുന്‍ബെഞ്ചാവും …

കൊച്ചി :അയര്‍ലണ്ടിലെ മലയാളിയായ ജുനൈദ് അബുബക്കറിന്റെ ആദ്യ കവിതാ സമാഹാരം ‘പിന്‍ബെഞ്ച്’ഇന്ന് പ്രകാശനം ചെയ്യും.ഇന്ന്(ആഗസ്റ്റ് 18) വൈകിട്ട് 5 മണിയ്ക്ക് എറണാകുളം ജനറല്‍ ആശുപത്രിയ്ക്ക് സമീപമുള്ള സമസ്ത സാഹിത്യ പരിഷത് ഹാളില്‍, വെച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് കേരളത്തിന്റെ പ്രിയ കവി ശിഹാബുദ്ദീന്‍ പൊയ്തുംകടവ് പ്രകാശന കര്‍മ്മം നിര്‍വഹിക്കും. കേരളത്തിലെ പ്രമുഖ സാഹിത്യകാരന്‍മാര്‍ ചടങ്ങില്‍ പങ്കെടുക്കും.കേരളത്തിലെ പ്രമുഖ പ്രസാധകരായ ലോഗോസ് ബുക്ക്ണ് പ്രസിദ്ധീകരിക്കുന്നത്.

കുട്ടിക്കവിതകളുടെ,ആരും അറിയാത്ത ഒരു രാജാവാണിപ്പോള്‍ ജുനൈദ് അബുബക്കര്‍.കുഞ്ഞുണ്ണി കവിതകളെ പോലും വെല്ലുന്ന നൂറുക്കണക്കിന് കവിതകള്‍ ജുനൈദിന്റെതായുണ്ട്.ഗാല്‍വേയില്‍ താമസിക്കുന്ന ജുനൈദിന്റെ കവിതകളില്‍ സറ്റയറും,ഫാന്റ്‌റസിയും,റൊമാന്‍സും എന്ന് വേണ്ട സകല ലോക ഭാവങ്ങളും ഉണ്ടെന്ന് നിസംശയം കണ്ടെത്താനാവും.എന്നാല്‍ പുതിയ കവിതാ സമാഹാരമാവട്ടെ കവിതകളെ കുറച്ചു കൂടി ഗൌരവമായാണ് കാണുന്നതെന്ന് ജുനൈദ് അബുബക്കര്‍ പറയുന്നു.ഫസീല ജുനൈദാണ് തിരുവല്ല സ്വദേശിയായ ജുനൈദ് അബുബക്കറിന്റെ സഹധര്‍മ്മിണിjunaith

അയര്‍ലണ്ടില്‍ നിന്നുള്ള പ്രവാസിശബ്ദമായി മലയാളത്തിന് പുതിയ കാണിക്ക സമര്‍പ്പിക്കുന്ന കവിയ്ക്ക് ആശംസകള്‍.!

കഴിഞ്ഞ ഓണത്തിന് ഐറിഷ് മലയാളി പ്രസിദ്ധീകരിച്ച ജുനൈദിന്റെ കവിത’ഓണത്തോരന്‍’ ഞങ്ങള്‍ പുന:പ്രസിദ്ധീകരിക്കുകയാണ്.

ഓണത്തോരന്‍

അടുക്കിവച്ചിരിക്കുകയാണ്
ഒരോണക്കടയുടെ പൂമുഖത്ത്
ചുവപ്പ്, പച്ച, മഞ്ഞ, കാവി നിറങ്ങളില്‍
എരിവില്ലാത്ത, അരിയില്ലാത്ത
ഉള്ളു പൊള്ളയായ ബി.ടി* മുളകുകള്‍

പിന്നാമ്പുറത്ത് നിന്നും കേള്‍ക്കുന്നുണ്ട്
ആര്‍ക്കുവേണമീയോണത്തിന് നിന്നെ
യെന്നൊരു കാന്‍താരി ചോദ്യം..
‘വെറയ്റ്റി തോരന് ബെസ്റ്റല്ലേ സാറേ’
എന്നൊരു കച്ചവട വാക്കില്‍ തീര്‍ന്നു
പല കൊടി നിറങ്ങളിലെ
പൊണ്ണന്‍ ക്യാപ്‌സിക്കം മുളകുകള്‍

ലാഭക്കാറ്റില്‍, ഓണമാഘോഷിച്ച്
ഇളകിയാടുന്നുണ്ട് കടമുറ്റത്തെ
പലവര്‍ണ്ണക്കൊടികള്‍
ചുവപ്പ്, പച്ച, മഞ്ഞ, കാവി രാഷ്ട്രീയക്കൊടികള്‍

*ജനിതക വ്യതിയാനം വരുത്തിയത്

Scroll To Top