Sunday May 28, 2017
Latest Updates

കുപ്രചരണങ്ങള്‍ കൊണ്ടല്ല; തന്റെ പ്രവര്‍ത്തികള്‍ കൊണ്ട് തന്നെ അളക്കൂ എന്ന് രാജ്യത്തെ മുസ്ലിങ്ങളോട് മോദി

കുപ്രചരണങ്ങള്‍ കൊണ്ടല്ല; തന്റെ പ്രവര്‍ത്തികള്‍ കൊണ്ട് തന്നെ അളക്കൂ എന്ന് രാജ്യത്തെ മുസ്ലിങ്ങളോട് മോദി

ശത്രുക്കളുടെ വാക്കുകള്‍ കൊണ്ടല്ല, തന്റെ പ്രവര്‍ത്തികള്‍ കൊണ്ട് തന്നെ വിലയിരുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ത്ഥന. ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയോടൊപ്പം തന്നെ വന്നു കണ്ട മുസ്‌ലിം പണ്ഡിതരും പ്രൊഫഷണലുകളുമടങ്ങുന്ന പ്രതിനിധി സംഘത്തോടായിരുന്നു മോദിയുടെ അഭ്യര്‍ത്ഥന.

മതത്തിന്റെ പേരില്‍ ആളുകളെ വിഭജിച്ചു നിര്‍ത്തിയുള്ള രാഷ്ട്രീയത്തില്‍ തനിക്കു വിശ്വാസമില്ല, ഇത്തരം പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനു വരുത്തി വച്ച നഷ്ടങ്ങള്‍ ഏറെയാണ്. ഭൂരിപക്ഷ രാഷ്ട്രീയവും ന്യൂനപക്ഷ രാഷ്ട്രീയവുമല്ല, വികസനോന്മുഖ രാഷ്ട്രീയമാണ് രാജ്യത്തിന്റെ ആവശ്യം. ഇന്ത്യയിലെ 125 കോടി ജനങ്ങളുടേയും ഉന്നമനമാണ് തന്റെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മോദി പറഞ്ഞു.

ന്യൂനപക്ഷങ്ങള്‍ക്കെതിരെ മതസ്പര്‍ധ വളര്‍തുന്ന തരത്തിലുള്ള പ്രസ്താവനകളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണമെന്ന് കഴിഞ്ഞ ദിവസം മോദി സംഘപരിവാര്‍ സംഘടനകളോട് ആവശ്യപ്പെട്ടിരുന്നു.

മുന്‍ പ്രസിഡണ്ട് ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെ മകനും ഡോക്ടറുമായ പര്‍വേസ് അഹമ്മദ്, സാക്കിര്‍ ഹുസൈന്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ അസ്‌ലം പര്‍വേസ് അഹമ്മദ്, ഇന്‍ഡോര്‍ ഗേള്‍സ് കോളേജ് ചെയര്‍മാന്‍ ഡോ അബ്ദുല്‍ ഹക്കീം ഖാന്‍, ജാമിയ മില്ല ഇസ്‌ലാമിയ പ്രൊഫസര്‍ ക്വാസി ഉബൈദുറഹ്മാന്‍ തുടങ്ങിയവരടങ്ങിയ പ്രതിനിധി സംഘമാണ് മോദിയെ സന്ദര്‍ശിച്ചത്.

 

Scroll To Top