Tuesday September 19, 2017
Latest Updates

നടി ജ്യൂവല്‍ മേരി വിവാഹിതയായി , അഭിനയം തുടരും

നടി ജ്യൂവല്‍ മേരി വിവാഹിതയായി , അഭിനയം തുടരും

അവതാരകയും നടിയുമായ ജ്യുവല്‍ മേരി വിവാഹിതയായി. ജെന്‍സന്‍ സക്കറിയയാണ് ജ്യുവലിന്റെ വരന്‍. മഴവില്‍ മനോരമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയുടെ സംവിധായകനാണ് ജെന്‍സന്‍.

ചങ്ങനാശ്ശേരി വേരൂര്‍ സെന്റ് ജോസഫ് പള്ളിയില്‍ ശനിയാഴ്ചയായിരുന്നു വിവാഹം. ഇരുവരുടെയും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തിരുന്നത്.

മഴവില്‍ മനോരമയിലെ തന്നെ ഡീ ഫോര്‍ഡാന്‍സ് എന്ന പരിപാടി അവതരിപ്പിച്ച് മിനി സ്‌ക്രീനില്‍ ശ്രദ്ധേയയായ ജ്യുവല്‍ മമ്മൂട്ടി നായകനായ പത്തേമാരി എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനില്‍ അരങ്ങേറ്റം കുറിക്കാനോരുങ്ങുകയാണ്. സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ ഭാര്യയുടെ വേഷത്തിലാണ് ജ്യുവല്‍ അഭിനയിക്കുന്നത്‌.

ചിത്രത്തിന്റെ കരാറില്‍ ഒപ്പിടുന്നതിന് മുന്നേ വിവാഹം തീരുമാനിച്ചിരുന്നതായി ജ്യുവല്‍ പറഞ്ഞു. താന്‍ അഭിനയിക്കുന്നതില്‍ ജെന്‍സന് എതിര്‍പ്പൊന്നും ഇല്ലെന്നും തന്റെ ഉയര്‍ച്ചയില്‍ ഏറെ സന്തോഷിക്കുന്ന വ്യക്തിയാണ് ജെന്‍സന്‍ എന്നും ജ്യുവല്‍ പറയുന്നു.

ഡി ഫോര്‍ ഡാന്‍സിന്റെ ഇപ്പോഴത്തെ അവതാരകരായ ഗോവിന്ദ് പദ്മസൂര്യയും പേളി മാണിയും വധൂവരന്‍മാര്‍ക്ക് ആശംസ നേര്‍ന്നു കൊണ്ട് ജ്യൂവലിന്റെ വിവാഹ നിശ്ചയത്തിന്റെ ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് വാര്‍ത്ത പുറത്തറിഞ്ഞത്.

 

Scroll To Top