Sunday December 04, 2016
Latest Updates

താലായില്‍ വെക്കേഷന്‍ ബൈബിള്‍ ക്ലാസുകള്‍(JSVBS)മെയ് 4,5,6,7 തിയതികളില്‍

താലായില്‍  വെക്കേഷന്‍ ബൈബിള്‍ ക്ലാസുകള്‍(JSVBS)മെയ് 4,5,6,7 തിയതികളില്‍

താല: സെന്റ് ഇഗ്‌നേഷ്യസ് നൂറോനോ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയുടെഈ വര്‍ഷത്തെ വെക്കേഷന്‍ ബൈബിള്‍ ക്ലാസുകള്‍ മെയ് മാസം 4,5,6,7 (ബുധന്‍,വ്യാഴം,വെള്ളി,ശനി) തിയതികളിലായി നടത്തപ്പെടുന്നു.മെയ് 4 ബുധനാഴ്ച രാവിലെ9.30 നു
രജിസ്‌ട്രേഷനും 10.00 മണിക്ക് ക്ലാസ്സുകളും ആരംഭിച്ചു മെയ് 7 ശനിയാഴ്ച വി.കുര്‍ബ്ബാനക്ക് ശേഷം സമാപന സമ്മേളനത്തോടും റാലിയോടും കൂടി അവസാനിക്കത്തക്കരീതിയിലാണ് ഈ വര്‍ഷത്തെ VBS ക്രമീകരിച്ചിരിക്കുന്നത്.

ബുധന്‍,വ്യാഴം,വെള്ളി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 4.00 മണി വരെ ആയിരിക്കും ക്ലാസുകള്‍ നടത്തപ്പെടുന്നത്.ബൈബിള്‍ ക്ലാസ്സുകളില്‍ കുട്ടികളെ പങ്കെടുപ്പിക്കുവാന്‍ താല്‍പ്പര്യമുള്ള മാതാപിതാക്കള്‍ ബുധനാഴ്ച രാവിലെ 9.30 നും മറ്റു ദിവസങ്ങളില്‍ രാവിലെ 10.00 മണിക്കും CLONDALKIN ലുള്ള CHURCH OF THE PRESENTATION OF OUR LORD പള്ളിയില്‍ എത്തിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു .നാലിനും പതിനാറിനും ഇടയില്‍ പ്രായമുള്ള എല്ലാ കുട്ടികളെയും വെക്കേഷന്‍ ബൈബിള്‍ ക്ലാസ്സുകളിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
CHURCH ADDRESS: CHURCH OF THE PRESENTATION OF OUR LORD,CLONDALKIN

Contacts:
Fr.Jino Joseph(0894595016)
Santheep Kallungal(0872825887)
Sisily Paul(0877694419)

വാർത്ത:പോൾ പീറ്റർ

Scroll To Top