Sunday December 11, 2016
Latest Updates

യാക്കോബായ സുറിയാനി സഭയുടെ വനിതാ സമാജം വാര്‍ഷിക സെമിനാര്‍ ജൂണ്‍ 18 ന് ; പ്രൊമോ വീഡിയോ റിലീസ് ചെയ്തു

യാക്കോബായ സുറിയാനി സഭയുടെ വനിതാ സമാജം വാര്‍ഷിക സെമിനാര്‍ ജൂണ്‍ 18 ന് ; പ്രൊമോ വീഡിയോ റിലീസ് ചെയ്തു

ഡബ്ലിന്‍: യാക്കോബായ സുറിയാനി സഭയുടെ വനിതാ സമാജം വാര്‍ഷിക സെമിനാര്‍ ജൂണ്‍ 18 ന് ടാല സെന്റ് ഇഗ്‌നേഷ്യസ് സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയില്‍ വച്ച് നടക്കുന്നു. അയര്‍ലണ്ടിലെ എല്ലാ ഇടവകകളില്‍ നിന്നുമുള്ള വനിതാ സമാജം പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നു.വാര്ഷിക സെമിനാറിന്റെ ഭാഗമായി ഉപന്യാസ മത്സരം, ആരാധനാ ഗീതം (സുറിയാനി), ആരാധനാ ഗീതം (മലയാളം), ബൈബിള്‍ ക്വിസ്, ബൈബിള്‍ റെഫറന്‍സ് എന്നീ മത്സരങ്ങളും നടത്തപ്പെടുന്നതാണ്.

പോയിന്റ് നിലയില്‍ ഒന്നാമതെത്തുന്ന ഇടവകയ്ക്ക് മോറാന്‍ മോര് ഇഗ്‌നാത്തിയോസ് സാഖാ പ്രഥമന്‍ ബാവാ മെമ്മോറിയന്‍ എവര്‍ റോളിങ്ങ് ട്രോഫിയും രണ്ടാം സ്ഥാനത്തെത്തുന്ന ഇടവകയ്ക്ക് ആബൂന്‍ മോര്‍ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവാ മെമ്മോറിയല്‍ ട്രോഫിയും നല്‍കുന്നതായിരിക്കുമെന്ന് വനിതാ സമാജം ഭാരവാഹികള്‍ അറിയിച്ചു.

കൂടാതെ, വാര്ഷിക സെമിനാറിനുള്ള ഒരുക്കങ്ങള്‍ എല്ലാ ഇടവകകളിലും പൂര്‍ത്തിയായി വരുന്നു. ഒരുക്കങ്ങളുടെ ഭാഗമായുള്ള പ്രൊമോ വീഡിയോ അഭി. യൂഹാനോന്‍ മോര് മിലിത്തിയോസ് തിരുമേനിയുടെ അനുഗ്രഹാശിസ്സുകളോടെ റിലീസ് ചെയ്തു.

 

Scroll To Top