Friday July 21, 2017
Latest Updates

ഇടുക്കി എംപി ജോയിസ് ജോര്‍ജ് നിരാഹാര സമരം പിന്‍വലിച്ചു

ഇടുക്കി എംപി ജോയിസ് ജോര്‍ജ്  നിരാഹാര സമരം പിന്‍വലിച്ചു

കൊച്ചി: ഇടുക്കി എംപി ജോയിസ് ജോര്‍ജ്  അഞ്ച് ദിവസമായി നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസിന് മുന്നില്‍ നടത്തി വരുന്ന സമരം പിന്‍വലിച്ചു. വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി സമരക്കാര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. കലുങ്കുകള്‍ പുനര്‍ നിര്‍മിക്കാമെന്നും ആദിവാസിക്കുടിയിലേക്കുള്ള റോഡ് നിര്‍മിക്കാമെന്നും കരാറുകാരനെതിരെ വനംവകുപ്പ് എടുത്ത കേസ് പിന്‍വലിക്കുമെന്നും ഉറപ്പു ലഭിച്ചു. എം.പിയോട് വനംവകുപ്പ് അധികൃതര്‍ അപമര്യാദയായി പെരുമാറിയെന്നതിനെ കുറിച്ചും അന്വേഷിക്കും. ഒക്ടോബര്‍ നാലിന് വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്ഥലം സന്ദര്‍ശിക്കും. 

സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് സമരം പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചത്. സമരം പിന്‍വലിച്ചതിനെ തുടര്‍ന്ന് ഇടുക്കിയില്‍ നടത്തിവന്ന 24 മണിക്കൂര്‍ ഹര്‍ത്താലും പിന്‍വലിച്ചു. ഹര്‍ത്താല്‍ ഭാഗികമായിരുന്നു.

Scroll To Top