Sunday February 26, 2017
Latest Updates

അയര്‍ലണ്ടിലെ ബാഡ്മിന്റണ്‍ കളിക്കളങ്ങളില്‍ അജയ്യനായി ജോഷി പൗലോസ്,യോനക്‌സില്‍ ഇരട്ട വിജയത്തിന്റെ ഇരട്ടിമധുരം

അയര്‍ലണ്ടിലെ ബാഡ്മിന്റണ്‍ കളിക്കളങ്ങളില്‍ അജയ്യനായി  ജോഷി പൗലോസ്,യോനക്‌സില്‍ ഇരട്ട വിജയത്തിന്റെ ഇരട്ടിമധുരം

ഫോട്ടോ :ജോഷി പൗലോസ്-സുരേഷ് ഷണ്‍മുഖം സഖ്യം (ഡിവിഷന്‍ 5)ജോഷി പൗലോസ് -സതീഷ് നാരായണന്‍ (ഡിവിഷന്‍ 4)
ഡബ്ലിന്‍ :ബാലിഡോയലില്‍ നടന്ന ലെന്‍സ്റ്റര്‍ ബാഡ്മിന്റണ്‍ അസോസിയേഷന്റെ യോനക്‌സ് ഒക്ടോബര്‍ ഫെസ്റ്റ് ബോണാന്‍സ 2015 ലീഗ് മത്സരത്തില്‍ ഡബ്ലിന്‍ മലയാളിയായ ജോഷി പൗലോസിന് ഇരട്ടകിരീടം.

ഡബിള്‍സ് മെന്‍സ് വിഭാഗത്തില്‍ മത്സരിച്ച രണ്ടു ഡിവിഷനിലും ചാമ്പ്യന്‍ഷിപ്പ് നേടികൊണ്ടാണ് ഡബ്ലിന്‍ ബ്ലാക്ക്‌റോക്കില്‍ നിന്നുള്ള ഈ യുവപ്രതിഭ അപൂര്‍വ നേട്ടം കൈവരിച്ചത്.

ഡിവിഷന്‍ 4 ല്‍ ജോഷി പൗലോസ് സതീഷ് നാരായണന്‍ ടീമാണ് വിജയക്കൊടി പാറിച്ചത്.ഐര്‍ ഫ്രണ്ട്‌സ് ക്ലബ്ബംഗമാണ് സതീഷ്
ഡിവിഷന്‍ 5 ല്‍ സുരേഷ് ഷണ്‍മുഖത്തോട് ചേര്‍ന്ന് ജോഷി കിരീടം നേടി.ലീമറിക്ക് ബ്ലാസ്റ്റേഴ്‌സിന്റെ താരമാണ് സുരേഷ് ഷണ്‍മുഖം

സൗത്ത് ഡബ്ലിന്‍ ക്ലബ്ബിന് വേണ്ടി ഇപ്പോള്‍ കളിക്കുന്ന ജോഷി പൗലോസ് കഴിഞ്ഞ വര്‍ഷവും ബാഡ്മിന്റണ്‍ മത്സരങ്ങളില്‍ ദേശീയ തലത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിരുന്നു.

Scroll To Top