Thursday August 17, 2017
Latest Updates

ജോഷി സെബാസ്റ്റ്യന്റെ നിര്യാണത്തില്‍ കണ്ണീരണിഞ്ഞ് കാവനിലെ മലയാളികളും

ജോഷി സെബാസ്റ്റ്യന്റെ നിര്യാണത്തില്‍ കണ്ണീരണിഞ്ഞ് കാവനിലെ മലയാളികളും

മെല്‍ബണ്‍:അയര്‍ലണ്ടിലെ കാവനില്‍ നിന്നും ഓസ്ട്രേലിയയിലെത്തി താമസിച്ചിരുന്ന ചങ്ങനാശ്ശേരി ചെത്തിപ്പുഴ തകടിയേല്‍ സെബാസ്റ്റ്യന്റെ മകന്‍ ജോഷി സെബാസ്റ്റ്യന്റെ (45)ആകസ്മികമരണത്തില്‍ കണ്ണീരണിഞ്ഞ് കാവനിലെ മലയാളികളും.

45 കാരനായ ജോഷി ഓസ്ട്രേലിയയിലെ മെല്‍ബണില്‍ താമസ സ്ഥലത്ത് ഇന്നലെയാണ് നിര്യാതനായത്.മെല്‍ബണ്‍ മിച്ചത്തുള്ള വീട്ടില്‍ വച്ച് വൈകീട്ട് 8 മണിയോടെയായിരുന്നു മരണം.

കാവനിലെ രാത് ഡ്രമില്‍ വര്‍ഷങ്ങളോളം താമസിച്ചിരുന്ന ജോഷി,കാവന്‍ മലയാളി സമൂഹത്തിന്റെ പ്രീങ്കരനായിരുന്നു.ഗായകനായിരുന്ന ജോഷിയുടെ നേതൃത്വത്തിലാണ് കാവനിലെ സീറോ മലബാര്‍ ക്വയര്‍ രൂപപ്പെടുത്തിയത്.

അയര്‍ലണ്ടിലെ ആദ്യകാല ഗാനമേള ട്രൂപ്പായ സെലസ്സ്റ്റിയസിന്റെ പ്രധാന ഗായകരില്‍ ഒരാളായിരുന്ന ജോഷി സംഗീതസദസുകള്‍ക്ക് ആവേശം പകരുന്ന മധുരഗായകനായാണ് അറിയപ്പെട്ടിരുന്നത്.

നല്ലൊരു ബൗളര്‍ കൂടിയായിരുന്ന ജോഷി സെബാസ്റ്റ്യന്‍ ക്രിക്കറ്റില്‍ മാത്രമല്ല ,ബാഡ്മിന്ടണിലും, കലാപ്രവര്‍ത്തനങ്ങളിലും ആദ്യ ചുവടുവയ്ക്കാന്‍ കാവനിലെ മലയാളി സമൂഹത്തിന് നേതൃത്വം നല്‍കിയിരുന്നു.

കഴിഞ്ഞ രണ്ടു വര്‍ഷമായി അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു.ശവസംസ്‌കാരം പിന്നീട് മെല്‍ബണില്‍ വച്ച് നടത്തപ്പെടും.ചൊവാഴ്ച ജോഷിയുടെ ആത്മശാന്തിയ്ക്കായി പ്രത്യേക വിശുദ്ധ കുര്‍ബാന ഒരുക്കുന്നുണ്ട്.

അയര്‍ലണ്ടില്‍ നിന്നു രണ്ട് വര്‍ഷം മുന്‍പാണ് ജോഷിയും കുടുംബവും മെല്‍ബണില്‍ എത്തിയത്.കാസര്‍ഗോഡ് ബളാല്‍ ഓലിക്കല്‍ കുടുംബാംഗമായ മന്‍ജു സെബാസ്റ്റ്യനാണ് ഭാര്യ.ഇവര്‍ക്ക് മൂന്ന് കുട്ടികളുണ്ട്.മക്കള്‍ : ക്രിസ്റ്റോ, ആഷ്‌ലി,ജെറാള്‍ഡ്.

സീറോമലബാര്‍ സഭയുടെ ബോക്സ് ഹില്‍ വാര്‍ഡിലെ സജീവ അംഗവും ഗായക സംഘത്തിലെ അംഗവുമായിരുന്നു ജോഷി.മലയാളി സുഹൃത്തുക്കളും നാട്ടുകാരു0 വസതിയിലെത്തി പരേതന് അന്തിമോപചാരം അര്‍പ്പിച്ചു

Scroll To Top