Monday December 05, 2016
Latest Updates

അങ്കമാലിയില്‍ ജോസ് തെറ്റയില്‍ സ്ഥാനാര്‍ഥി,ബെന്നി മുഞ്ഞേലി പിന്‍മാറിയേക്കും

അങ്കമാലിയില്‍ ജോസ് തെറ്റയില്‍ സ്ഥാനാര്‍ഥി,ബെന്നി മുഞ്ഞേലി പിന്‍മാറിയേക്കും

അങ്കമാലി:അങ്കമാലി മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി ജോസ് തെറ്റയിലിനെ വീണ്ടും മത്സരിപ്പിക്കാന്‍ ജനതാദള്‍ (എസ്) പാര്‍ട്ടി മണ്ഡലം കമ്മിറ്റിയുടെ തീരുമാനം.എന്നാല്‍ ഇന്ന് തന്നെ ചേരുന്ന ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിന് വിധേയമായാവും ഔദ്യോഗിക തീരുമാനം.

എന്നാല്‍ തെറ്റയില്‍ മല്‍സര രംഗത്ത് നിന്ന് സ്വയം പിന്മാറി പാര്‍ട്ടിയോടും, മുന്നണിയോടും നന്ദി പ്രകടിപ്പിക്കണമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നത്.അങ്കമാലി നഗരസഭ മുന്‍ ചെയര്‍മാനും, ജനതാദള്‍എസ് ജില്ല ഭാരവാഹിയുമായ ബെന്നി മൂഞ്ഞേലിയെയാണ് തെറ്റയിലിനെ ഒഴിവാക്കിയാല്‍ സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്നത്.എന്നാല്‍ മണ്ഡലം കമ്മിറ്റിയുടെ പിന്തുണ തെറ്റയിലിനു ലഭിച്ചതോടെ ബെന്നി മുഞ്ഞേലിയും മാത്യു ജോണും അടക്കമുള്ളവര്‍ അദ്ദേഹത്തിന് പിന്തുണ മാറി നില്‍ക്കേണ്ടി വരും.

അതേ സമയം തെറ്റയില്‍ സ്വയം മാറുന്നുവെങ്കില്‍ അയര്‍ലണ്ടിലെ മുന്‍ പ്രവാസികൂടിയായ ബെന്നി മുഞ്ഞേലി സ്ഥാനാര്‍ഥിയാകും.ജില്ലാ കമ്മിറ്റിയുടെ തീരുമാനവും നിര്‍ണ്ണായകമാവും.ജില്ലാ കമ്മിറ്റിയിലെ പ്രബല വിഭാഗം മുഞ്ഞേലിയെ പിന്തുണയ്ക്കുന്നുണ്ട് എങ്കിലും തെറ്റയിലിനെ ഒഴിവാക്കുന്നത് പാര്‍ട്ടിയില്‍ അഭിപ്രായവ്യത്യാസം ഉണ്ടായേക്കാം എന്നതിനാല്‍ ജില്ലാ കമ്മിറ്റി അതിനു തുനിഞ്ഞേക്കില്ല.
അങ്കമാലിയില്‍ ഒരിക്കല്‍ക്കൂടി സ്ഥാനാര്‍ഥിയാകുന്നതിനെ വിവാദങ്ങള്‍ ഒരിക്കലും ബാധിക്കില്ലെന്ന് ജോസ് തെറ്റയില്‍ പറഞ്ഞു.തന്നെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ പാര്‍ട്ടിക്കോ സിപിഎമ്മിനോ പ്രശ്‌നമില്ല.മറ്റു പേരുകള്‍ പരിഗണനയിലുണ്ടായിരുന്നു എന്നത് മാധ്യമ സൃഷ്ടി മാത്രമാണ്.

മണ്ഡലത്തിലുടനീളം തെറ്റയിലിനെതിരെ ഇന്നും ഇന്നലെയും പോസ്റ്റരുകള്‍ വ്യാപകമായിരുന്നു.തെറ്റയിലിനെ അനുകുലിക്കുന്നവര്‍ പുലര്‍ച്ചെയത്തെി പല ബോര്‍ഡുകളും നശിപ്പിച്ചു.

ജോസ് തെറ്റയില്‍ ലൈംഗികമായി പീഡിപ്പിച്ച് ആരോപിച്ച് യുവതി രംഗത്തെത്തിയത് നേരത്തെ വിവാദമുണ്ടായിരുന്നു.എന്നാല്‍ കേസ് കോടതി നിരുപാധികം റദ്ദാക്കുകയായിരുന്നു.

Scroll To Top