Thursday May 24, 2018
Latest Updates

ജോസ് കെ മാണിയെ കേന്ദ്ര മന്ത്രിയാക്കാന്‍ ബി ജെ പി പദ്ധതിയായി, യൂ ഡി എഫ് വിടാന്‍ മാണിഗ്രൂപ്പിന്റെ അനൗദ്യോഗിക തീരുമാനം

ജോസ് കെ മാണിയെ കേന്ദ്ര മന്ത്രിയാക്കാന്‍ ബി ജെ പി പദ്ധതിയായി, യൂ ഡി എഫ് വിടാന്‍ മാണിഗ്രൂപ്പിന്റെ അനൗദ്യോഗിക തീരുമാനം

കോട്ടയം:കേരളാ കോണ്‍ഗ്രസ് ഐക്യ ജനാധിപത്യ മുന്നണി വിടാനുള്ള തയ്യാറെടുപ്പിലെന്ന് സൂചനകള്‍.മാണിയും മകനും ബി ജെ പി പാളയത്തില്‍ എത്താനായുള്ള വഴികള്‍ തുറന്നു വെച്ച ശേഷമാണ് ഇപ്പോള്‍ ഐക്യമുന്നണിയെ പിണക്കി മാറ്റാനുള്ള തന്ത്രങ്ങള്‍ പയറ്റുന്നത്.ജോസ് കെ മാണിയ്ക്ക് കേന്ദ്ര മന്ത്രിസഭയില്‍ സ്ഥാനം ഉറപ്പിച്ചതായാണ് കേരളാ കോണ്‍ഗ്രസുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ഇന്ന് ചേര്‍ന്ന പാര്‍ട്ടി എം എല്‍ എ മാരുടെ യോഗത്തില്‍ മുഴുവന്‍ എം എല്‍ എ മാരും കെ എം മാണിയുടെ നിര്‍ദേശത്തെ അംഗീകരിച്ചതായാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍.

പക്ഷെ മാണിയുടെ അഭിപ്രായത്തോട് കേരളാ കോണ്‍ഗ്രസിലെ ഭൂരിപക്ഷം എം എല്‍ എ മാര്‍ക്കും താത്പര്യമില്ല എന്നതാണ് വസ്തുത.യൂ ഡി എഫ് മുന്നണിയില്‍ നിന്നും പുറത്തു പോയാല്‍ സിഎഫ് തോമസും റോഷി അഗസ്റ്റിനും ജയരാജും പോലും മാണിക്ക് ഒപ്പം ഉണ്ടാകില്ലെന്ന പി സി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍ സത്യമാവാനാണ് സാധ്യത.ഇവര്‍ പി സി ജോര്ജിനൊപ്പം ചേരുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

പി ജെ ജോസഫിന്റെ ഗ്രൂപ്പ് പുനഃജ്ജീവിപ്പിക്കാനും ഊര്‍ജിതമായ ശ്രമം നടക്കുന്നുണ്ട്. മാണി മുന്നണി വിട്ടാലും യൂ ഡി എഫില്‍ തന്നെ ഉറച്ചു നില്‍ക്കാനാണ് ജോസഫിന്റെ താത്പര്യം.

അടുത്ത ദിവസങ്ങളില്‍ എംഎല്‍എമാര്‍ മണ്ഡലങ്ങളില്‍ തന്നെ ഉണ്ടാകണമെന്ന് കെ എം മാണി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.എംഎല്‍എമാര്‍ മണ്ഡലം വിട്ട് പുറത്തുപോകരുതെന്നും, അടിയന്തര സാഹചര്യങ്ങളില്‍ വിളിച്ചാല്‍ എത്താന്‍ കഴിയണമെന്നും കെ എം മാണി ആവശ്യപ്പെട്ടിട്ടുണ്ടെന്നു കാഞ്ഞിരപ്പിള്ളി എംഎല്‍എ പ്രൊഫ. എം ജയരാജ് പറഞ്ഞു.

ഇന്ന് പാലായിലെ വസതിയില്‍ പ്രമുഖനേതാക്കളുമായി കൂടിക്കാഴ്ചക്കുശേഷം സംസ്ഥാന കമ്മിറ്റിയും തുടര്‍ന്ന് സ്റ്റിയറിങ് കമ്മിറ്റിയും കെഎം മാണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.ആഗസ്ത് 6 ന് ചരല്‍ക്കുന്നില്‍ ചേരുന്ന ഭാരവാഹികളുടെ യോഗത്തില്‍ അന്തിമതീരുമാനം പ്രഖ്യാപിക്കുമെന്നാണ് സൂചന.നിയമസഭയില്‍ തത്കാലം പ്രത്യേക ബ്ലോക്കായി ഇരുന്ന ശേഷം ബി ജെ പി യോടൊപ്പം പോകാനാണ്

കോണ്‍ഗ്രസിനെതിരെ ശക്തമായ നിലപാടെടുക്കണമെന്നും യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് പ്രത്യേക ബ്ളോക്കായി ഇരിക്കണമെന്നുമാണ് ഭൂരിപക്ഷ അഭിപ്രായമെന്ന് ചില നേതാക്കള്‍ സൂചിപ്പിച്ചു. പാര്‍ട്ടിയെ പിളര്‍ത്താനോ ദുര്‍ബലമാക്കാനോ തയാറാകില്ലെന്നും ഭൂരിപക്ഷ അഭിപ്രായത്തിനൊപ്പം നില്‍ക്കുമെന്നും പിജെ ജോസഫും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, യുഡിഎഫ് വിട്ടാലും ഇടതു മുന്നണിയുടെ ഭാഗമാകാനോ ബിജെപിക്കൊപ്പം ചേരാനോ താനില്ലെന്നും ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസുമായി ഇടഞ്ഞ് നില്‍ക്കുന്ന കെഎം മാണിയെ അനുനയിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി ഇന്നലെ പാലായിലെ വസതിയിലെത്തിയിരുന്നു.ഇന്ന് പാര്‍ട്ടി യോഗം കഴിഞ്ഞ ഉടന്‍ ധ്യാനത്തിന് പോയ കെ എം മാണി ഇനി ചരല്‍ക്കുന്നു യോഗത്തിനെ തിരിച്ചെത്തുകയുള്ളു.

ബാര്‍ അഴിമതിയില്‍ നിന്ന് രക്ഷപെടാന്‍ കഴിയുമോ എന്നാണ് കെഎം മാണി നോക്കുന്നതെന്ന് പി സി ജോര്‍ജ്ജ് ആരോപിച്ചു.പത്തുവര്‍ഷം തുടര്‍ച്ചയായി ഭരിക്കുക എന്നതാണ് പിണറായി വിജയന്റെ ലക്ഷ്യം. അതുകൊണ്ട് യുഡിഎഫിനെ തകര്‍ക്കാന്‍ പിണറായി നോക്കും. അതിന് കൂട്ടുനില്‍ക്കാന്‍ മാണിയെ പ്രോത്സാഹിപ്പിക്കുകയാണ് പിണറായി ചെയ്യുന്നത്. 28 എംഎല്‍എമാര്‍ ഉണ്ടായിരുന്ന കേരള കോണ്‍ഗ്രസ് ഇപ്പോള്‍ ആറില്‍ ഒതുങ്ങി. കേരള കോണ്‍ഗ്രസ് പിരിച്ചുവിടുകയാണ് വേണ്ടതെന്നും പി സി ജോര്‍ജ്ജ്പറഞ്ഞു.

Scroll To Top