Wednesday December 07, 2016
Latest Updates

അയ്യയ്യോ…ഞാനിതെങ്ങനെ സഹിക്കും ?എന്നെ അറസ്റ്റ് ചെയ്യേണ്ടാ …

അയ്യയ്യോ…ഞാനിതെങ്ങനെ സഹിക്കും ?എന്നെ അറസ്റ്റ് ചെയ്യേണ്ടാ …

കോട്ടയം:രോഗി ഇച്ഛിച്ചതും പാല് വൈദ്യന്‍ കല്‍പ്പിച്ചതും പാല് എന്ന് പറഞ്ഞത് പോലെയായി ജോസ് മോന്റെ ഇന്നത്തെ അറസ്റ്റ്.റബര്‍ ഇറക്കുമതി നിരോധിച്ചു എന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം വന്നിട്ടും പാലായീന്‍ തന്ത്രങ്ങള്‍ ജോസ്‌മോനെ എഴുനേല്‍പ്പിച്ചു വിട്ടില്ല.വെറും നാല് ദിവസത്തേയ്ക്കാണ് ജോസ് കെ മാണി ഉപവാസം ഇരിക്കുന്ന മൈതാനം ബുക്ക് ചെയ്തത് എന്ന പ്രചാരണത്തിന് കേരളാ കോണ്‍ഗ്രസുകാര്‍ മറുപടി നല്‍കിയില്ലെങ്കില്‍ പിന്നാരു മറുപടി നല്കും?

അങ്ങനെ നാലാം ദിവസവും അഞ്ചാം ദിവസവും ജോസ് മോന്‍ അരിയാഹാരം കഴിച്ചില്ല.വെള്ളിയാഴ്ച ഡോക്ടര്‍മാര്‍ പരിശോധിച്ച ശേഷം ആശുപത്രിയിലേക്ക് മാറാന്‍ നിര്‍ദേശിച്ചുവെങ്കിലും അദ്ദേഹം വഴങ്ങിയില്ല,അങ്ങനെ പ്രതീക്ഷാ നിര്‍ഭരമായ ആറാം ദിവസമായ ഇന്ന് പുലര്‍ന്നപ്പോള്‍ തന്നെ പോലിസ് എത്തി ജോസ്‌മോനെ അറസ്റ്റു ചെയ്തു ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് നടപടി. 

എന്നാല്‍ സമരം തുടരുമെന്ന് ജോസ് കെ.മാണി അറിയിച്ചു(ഗ്ലൂക്കോസ് ,കരിക്കിന്‍ വെള്ളം,നാരങ്ങാ വെള്ളം എന്നിങ്ങനെ നിറമില്ലാത്ത വെള്ളങ്ങള്‍ പാലാക്കാര് നഴ്‌സുമാരുടെ നിര്‍ബന്ധം മൂലം ജോസ് മോന്‍ കഴിച്ചെന്നാണ് ശത്രുക്കള്‍(പി സി ജോര്ജല്ല..!)പറഞ്ഞു നടക്കുന്നത്.എന്തായാലും ആശുപത്രിയില്ലെത്തിയതോടെ ജോസ് മോന്റെ കരച്ചില്‍ നിന്നെന്നും സന്തോഷവാനാണെന്നുമാണ് കോട്ടയം വാര്‍ത്തകള്‍ .

















Scroll To Top