Thursday December 08, 2016
Latest Updates

ജോണ്ടി റോഡ്‌സ് ഇനി ‘ഇന്ത്യ’യുടെ അച്ഛന്‍

ജോണ്ടി റോഡ്‌സ് ഇനി ‘ഇന്ത്യ’യുടെ അച്ഛന്‍

മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ജോണ്ടി റോഡ്‌സിനെ അറിയാത്തവരായി ആരുമുണ്ടാവില്ല. ഫീല്‍ഡിംഗില്‍ റോഡ്‌സിനെ വെല്ലാന്‍ ഇപ്പോഴും ആരും ഇല്ലെന്നു തന്നെ പറയാം. റോഡ്‌സിന്റെ ഫീല്‍ഡിംഗ് കഥകളോ ക്രിക്കറ്റ് കഥകളോ അല്ല ഇപ്പോഴത്തെ വാര്‍ത്ത. അദ്ദേഹത്തിന് ഒരു പെണ്‍കുഞ്ഞ് ജനിച്ചു എന്നതാണ്.

കുട്ടിക്കായി ജോണ്ടി തിരഞ്ഞെടുത്ത പേരാണ് ശരിക്കും സര്‍പ്രൈസ്. ഇന്ത്യയില്‍ ജനിച്ച കുഞ്ഞിന് റോഡ്‌സ് ഇട്ട പേര് ‘ഇന്ത്യാ ജെന്നി’ എന്നാണ്. മുംബൈയിലെ സന്താ ക്രൂസ് ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു ജോണ്ടിയുടെ ഭാര്യ മെലീ ജെനി കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്ത്യാക്കാര്‍ക്ക് അത്ര പരിചിതമല്ലാത്ത വാട്ടര്‍ ബ്രെത്തിലൂടെയാണ് കുഞ്ഞ് പിറന്നത്. കുഞ്ഞിന് 3.71 കിലോ തൂക്കമുണ്ടായിരുന്നു. ജീവിതത്തിലേക്ക് പുതിയ അതിഥി എത്തിയതില്‍ ഇരുവരും ഏറെ സന്തോഷത്തിലാണ്.

ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ആദ്യത്തെ ‘ഫീല്‍ഡിംഗ് സൂപ്പര്‍ സ്റ്റാര്‍’ അങ്ങനെ ഇന്ത്യക്കാര്‍ക്കിപ്പോള്‍ മറ്റൊരു തരത്തിലും പ്രിയങ്കരനായിരിക്കുകയാണ്. എന്നാല്‍ ഐപിഎല്ലില്‍ ജോണ്ടിക്ക് അത്ര നല്ല കാലമല്ല. താരം പരിശീലിപ്പിക്കുന്ന മുംബൈ ഇന്ത്യന്‍സിന് ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു മത്സരം മാത്രമാണ് ജയിക്കാനായത്.

നേരത്തേ മൂന്‍ ന്യൂസിലന്റ് താരം ഡിയോണ്‍ നാഷിനും ഇന്ത്യയില്‍ കുഞ്ഞ് പിറന്നിരുന്നു. കുഞ്ഞിന് നാഷ് പേരിട്ടിരുന്നത് ‘ഇന്ത്യാ ലില്ലി’ എന്നായിരുന്നു.

 

Scroll To Top