Friday May 26, 2017
Latest Updates

അമേരിക്കയെ വിറപ്പിച്ച ജോനാസ് കൊടുങ്കാറ്റ് അയര്‍ലണ്ടിലേയ്‌ക്കെത്തുന്നു 

അമേരിക്കയെ വിറപ്പിച്ച ജോനാസ് കൊടുങ്കാറ്റ് അയര്‍ലണ്ടിലേയ്‌ക്കെത്തുന്നു 

ഡബ്ലിന്‍:കഴിഞ്ഞ ആഴ്ചയില്‍ അമേരിക്കയില്‍ 19 പേരുടെ മരണത്തിനിടയാക്കി ആഞ്ഞു വീശിയ ജോനാസ് കൊടുങ്കാറ്റ് അടുത്ത ദിവസങ്ങളില്‍ അയര്‍ലണ്ടില്‍ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

കൊടുംകാറ്റ് മുന്നറിയിപ്പ് നല്കിയ മെറ്റ് എറാന്‍ കോണക്റ്റ്,മണ്‍സ്റ്റര്‍,ഡോണഗേല്‍ എന്നിവിടങ്ങളില്‍ നാളെ ഉച്ച വരെ എല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ കനത്ത മഴയും ഇന്ന് രാത്രി മുതലേ ഉണ്ടായേക്കാം.40 എം എം വരെ മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

Scroll To Top