Tuesday January 17, 2017
Latest Updates

ഛായാഗ്രാഹകനായ ജോമോന്‍ ടി ജോണ്‍ സംവിധായകനാകുന്നു; ആദ്യ ചിത്രം ദുല്‍ഖറിനൊപ്പമെന്ന് സൂചന

ഛായാഗ്രാഹകനായ ജോമോന്‍ ടി ജോണ്‍ സംവിധായകനാകുന്നു; ആദ്യ ചിത്രം ദുല്‍ഖറിനൊപ്പമെന്ന് സൂചന

മലയാള സിനിമയിലെ മികച്ച ഛായാഗ്രാഹകരില്‍ ഒരാളായ ജോമോന്‍ ടി ജോണ്‍ സംവിധായകനാകാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വാര്‍ത്ത സത്യമാണെങ്കില്‍ അമല്‍ നീരദ്, വിപിന്‍ മോഹന്‍, ഷൈജു ഖാലിദ്, സമീര്‍ താഹിര്‍, ജിബു ജേക്കബ് എന്നിവര്‍ക്ക് പിന്നാലെ ഡയറക്ടറുടെ തൊപ്പി അണിയുന്ന ഛായാഗ്രാഹകനാകും ജോമോന്‍. ആദ്യസംവിധാന സംരംഭത്തില്‍ യുവനടന്‍ ദുല്‍ഖര്‍ സല്‍മാനാണ് നായകന്‍ എന്നാമ് അറിയുന്നത്.

ചാപ്പാക്കുരിശ്, ബ്യൂട്ടിഫുള്‍, തട്ടത്തിന്‍ മറയത്ത് തുടങ്ങിയ സിനിമകളുടെ ഛായാഗ്രഹണം കൈകാര്യം ചെയ്തത് ജോമോനായിരുന്നു. എബിസിഡി, തിര, അയാളും ഞാനും തമ്മില്‍ തുടങ്ങിയ സിനിമകളിലും ജോമോന്‍ ടച്ച് മലയാളി പ്രേക്ഷകര്‍ കണ്ടു.

നിലവില്‍ ജോമോന്റെ സംവിധാന അരങ്ങേറ്റത്തെ കുറിച്ച് എല്ലാവരും മൗനം പാലിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭ്യമല്ല. ഉടന്‍ തന്നെ എല്ലാ വിവരങ്ങളും ലഭ്യമാകുമെന്നാണ് കരുതുന്നത്. അതിനിടെ ജോമോന്റെ ഭാര്യയായ ആന്‍ അഗസ്റ്റിന്‍ സജീവ സിനിമാഭിനയത്തിലേക്ക് മടങ്ങി വരാന്‍ ഒരുങ്ങുകയാണ്. വിവാഹ ശേഷം ആന്‍ ഇതുവരെ അഭിനയിച്ചിട്ടില്ല. ലാല്‍ ജോസിന്റെ അടുത്ത ചിത്രമായ നീനയില്‍ ആനാണ് നായികയെന്നാണ് വിവരം. സ്ത്രീ കേന്ദ്രീകൃത കഥയാണ് നീന പറയുന്നത്. ജോമോന്‍ തന്നെയാണ് ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.

Scroll To Top