Saturday February 25, 2017
Latest Updates

സ്ലൈഗോ ഒരുങ്ങി, സംയുക്ത ദീപാവലി ക്രിസ്മസ് ആഘോഷം ഇന്ന് 

സ്ലൈഗോ ഒരുങ്ങി, സംയുക്ത ദീപാവലി ക്രിസ്മസ് ആഘോഷം ഇന്ന് 

സ്ലൈഗോ:ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോയുടെ ആഭിമുഖ്യത്തിലുള്ള ദീപാവലി ക്രിസ്മസ് സംയുക്ത ആഘോഷങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ പൂര്ത്തിയായി.

സ്റ്റ്രാന്‍ഡ് ഹില്‍ റോഡിലെ അര്‍സല സ്‌കൂളില്‍ ഇന്ന് (ഡിസംബര്‍ 5) ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30 ന് ആരംഭിക്കുന്ന ആഘോഷപരിപാടികള്‍ക്ക് മാറ്റ് കൂട്ടാന്‍ നിരവധി പരിപാടികളാണ് സംഘാടക സമിതി ആസൂത്രണം ചെയ്തിരിക്കുന്നത്.

രംഗോളി,നൃത്തം,സംഗീതം,സമ്മാന പെരുമഴ, ക്രിസ്മസ് കരോള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന ഇനങ്ങളാണ് സരിതാ സുരേഷിന്റെ നേതൃത്വത്തിലുള്ള കള്‍ച്ചറല്‍ കമ്മിറ്റി ആസ്വാദകര്‍ക്കായി ഒരുക്കിയിരിക്കുന്നത്.
മുഴുവന്‍ സമയ ഡി ജെയും ,സദ്യയും ആഘോഷ പരിപാടികള്‍ക്ക് മാറ്റ്കൂട്ടും. 
വാര്‍ത്ത :ബെബില്‍ പഞ്ഞിക്കാട്ടില്‍




Scroll To Top