Monday December 05, 2016
Latest Updates

കോര്‍ക്കില്‍ സംയുക്ത ക്രിസ്തുമസ് ആഘോഷങ്ങള്‍ ഡിസംബര്‍ 24 ന് 

കോര്‍ക്കില്‍ സംയുക്ത ക്രിസ്തുമസ് ആഘോഷങ്ങള്‍ ഡിസംബര്‍ 24 ന് 

കോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അയര്‍ലണ്ടിലെ കോര്‍ക്ക്, വാട്ടര്‍ഫോര്‍ഡ്, ലിമെറിക്ക് ഇടവകകള്‍ സംയുക്തമായി ക്രിസ്തുമസ് ആഘോഷങ്ങള്‍ നടത്തുന്നു. കോര്‍ക്കിലെ ബ്ലാക്ക്‌റോക്ക് ഹോളി ട്രിനിറ്റി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ച് ഡിസംബര്‍ 24, ബുധനാഴ്ച്ച രാവിലെ 10 മണിക്ക് വി. കുര്‍ബാനയും, ക്രിസ്തുമസിനോടനുബന്ധിച്ചുള്ള തീജ്വാല ശുശ്രൂഷയും നടത്തുന്നതാണ്. 

ഇതേ തുടര്‍ന്ന് ഉച്ചഭക്ഷണത്തിന് ശേഷം 2 മണി മുതല്‍ ഡഗ്ലസ് കമ്മ്യുണിറ്റി ഹാളില്‍ വച്ച് വിവിധ കലാപരിപാടികള്‍ നടത്തുന്നു. തദവസരത്തില്‍ കോര്‍ക്ക് സിറോ മലബാര്‍ ചര്‍ച്ച് ചാപ്ല്യന്‍ ഫാ. ഫ്രാന്‍സിസ് നീലങ്കാവില്‍ ക്രിസ്തുമസ് ദൂത് നല്‍കും. സ്‌നേഹവിരുന്നോട് കൂടി പരിപാടികള്‍ സമാപിക്കും. ആഘോഷപരിപാടികള്‍ക്ക് വികാരി ഫാ. എല്‍ദൊ വര്‍ഗീസ് നേതൃത്വം നല്‍കും.

വിശദവിവരങ്ങള്‍ക്ക് 

ലിജോ ജോസഫ് (കണ്‍വീനര്‍) 0872618059


വാര്‍ത്ത :രാജന്‍ വി

Scroll To Top