Saturday December 03, 2016
Latest Updates

ജോണി നെല്ലൂരിന് ഇടതുമുന്നണി കോതമംഗലം സീറ്റ് നല്‍കിയേക്കും

ജോണി നെല്ലൂരിന് ഇടതുമുന്നണി കോതമംഗലം സീറ്റ് നല്‍കിയേക്കും

കൊച്ചി:അങ്കമാലി സീറ്റ് വിട്ടുനല്‍കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതോടെ കേരള കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍ ജോണി നെല്ലൂര്‍ കടുത്ത നിലപാടിലേക്ക്. യു.ഡി.എഫ് കൂടെകൊണ്ടുനടന്ന് വഞ്ചിക്കുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നാലു സീറ്റുകളില്‍ മത്സരിക്കുന്ന പാര്‍ട്ടിയെ ഇല്ലാതാക്കാനാണ് ശ്രമം. ഇത് വ്യക്തിപരമായ അധിക്ഷേമമാണെന്നും അദ്ദേഹം ആരോപിച്ചു.

ഇടത് മുന്നണിയോട് അയിത്തമില്ല. താന്‍ നിയമസഭയിലേക്ക് ആദ്യം മത്സരിച്ചത് ഇടത് സ്ഥാനാര്‍ഥിയായാണ്. സീറ്റ് നിഷേധിച്ച് തന്റെ രാഷ്ട്രീയജീവിതം അവസാനിപ്പിക്കാനാകില്ലെന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കി.

കേരള കോണ്‍ഗ്രസ് (ജേക്കബ്) ഗ്രൂപിന് പിറവം സീറ്റ് മാത്രമേ നല്‍കാനാകൂ എന്ന് യു.ഡി.എഫ് കണ്‍വീന്‍ പി.പി. തങ്കച്ചന്‍ വ്യാഴാഴ്ച തന്നെ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയ തനിക്ക് ഇത് ഏറെ മനപ്രയാസമുണ്ടാക്കിയെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. അങ്കമാലിക്ക് പകരം മൂവാറ്റുപുഴ സീറ്റെന്ന ജേക്കബ് ഗ്രൂപ്പിന്റെ ആവശ്യവും കോണ്‍ഗ്രസ് തള്ളി. ഇതിന്റെ അടിസ്ഥാനത്തില്‍ ഭാവിപരിപാടികള്‍ തീരുമാനിക്കാനായി ജേക്കബ് ഗ്രൂപിന്റെ അടിയന്തിര നേതൃയോഗം ഏപ്രില്‍ 1ന് വൈകീട്ട് മൂന്നുമണിക്ക് ചേരും.

ജേക്കബ് ഗ്രൂപ്പ് രണ്ടായി പിളരാനുള്ള സാധ്യതയും നിലനില്ക്കുന്നുണ്ട്.പിറവത്ത് അനൂപ് ജേക്കബ് സ്ഥാനാര്‍ഥിയാവും എന്നുറപ്പാണ്.കോതമംഗലം സീറ്റ് ജോണി നെല്ലൂരിനു ഇടതു മുന്നണി നല്കിയേക്കും എന്നും സൂചനയുമുണ്ട്.

Scroll To Top