Sunday September 24, 2017
Latest Updates

മര്‍ഫി സായിപ്പ് നമ്മെ പഠിപ്പിക്കുന്നത്….

മര്‍ഫി സായിപ്പ് നമ്മെ പഠിപ്പിക്കുന്നത്….

കേരളത്തിലെ ശരാശരിക്കാരന്റെ സ്വപ്നങ്ങള്‍ പൂവണിയിച്ച മരമാണ് റബര്‍. വിലയിടിവു മൂലം ഇപ്പോള്‍ റബറിന്റെ ഗ്ലാമറിന് കുറവു വന്നിട്ടുണ്ടെങ്കിലും ഒരു പാട് കുടുംബങ്ങള്‍ക്ക് താങ്ങും തണലുമായത് ഈ മരമാണത്.

ആയിരക്കണക്കിന് മലയാളികള്‍ ഇന്ന് അയര്‍ലണ്ടില്‍ ഉണ്ടെങ്കിലും ഒരൊറ്റ മലയാളിയും അയര്‍ലണ്ടില്‍ ഇല്ലായിരുന്ന കാലത്താണ് ഡബ്ലിനിലെ ബ്ലാക്ക് റോക്കില്‍ നിന്നുള്ള ജോണ്‍ ജോസഫ് മര്‍ഫി എന്ന ഐറിഷ്‌കാരന്‍ കേരളത്തിന് റബര്‍ പരിചയപ്പെടുത്താനെതിയത്.ഇന്നലെ മേയ് ഒമ്പത് അദ്ദേഹത്തിന്റെ 58ാം ചരമവാര്‍ഷികമായിരുന്നു.

കേരളത്തിന്റെ സാമ്പത്തിക രംഗത്ത് വിപ്ലവകരമായ മാറ്റത്തിനു തുടക്കമിട്ട ഈ ഐറിഷ്‌കാരന്റെ ജീവിതം സാഹസികമായ ഒരു യാത്രയാണ്.

ബ്രിട്ടീഷ് അധീനതയിലായിരുന്ന കാലത്താണ് ബ്ലാക്ക്‌റോക്ക് ബൂട്ടേഴ്‌സ്‌ടൌണില്‍ 1872 ഓഗസ്റ്റ് ഒന്നിന് ജെ.ജെ. മര്‍ഫി ജനിച്ചത്. പിതാവ് മര്‍ഫി കപ്പല്‍ വ്യവസായത്തിലൂടെ ധനികനായ ആളായിരുന്നു. മാതാവ് ആന്‍ ബ്രയാന്‍. മാസം തികയാതെ പിറന്ന മര്‍ഫിയെ ബാല്യത്തില്‍ ആസ്മ അലട്ടി. ചെറുപ്പത്തില്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ മര്‍ഫിയെ അലട്ടിയിരുന്നു. മാരിസ്റ്റ് ബ്രദേഴ്‌സ് എന്ന കത്തോലിക് ബ്രദര്‍ഹുഡിന്റെ സ്വകാര്യ സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം.mur veed

1892 ല്‍ ബിരുദപഠനത്തിന് ട്രിനിറ്റി കോളജില്‍ ചേര്‍ന്നു. അവിടെ നിന്ന് പഠിച്ചിറങ്ങുന്നവര്‍ക്ക് ഫോറിന്‍ സര്‍വീസില്‍ ജോലി ഉറപ്പായിരുന്നെങ്കിലും മര്‍ഫി അതിനു നിന്നില്ല. 1893ല്‍ പഠനം ഉപേക്ഷിച്ചു. തെക്ക് ഏഷ്യന്‍ രാജ്യങ്ങളില്‍ ഐറിഷ്‌കാരായ സാഹസികര്‍ തോട്ടവ്യവസായം ആരംഭിച്ചു തുടങ്ങിയ കാലം. മര്‍ഫി നേരെ സിലോണില്‍ എത്തി. അവിടെ ആയിരം പൗണ്ട് പ്രീമിയം തുകയടച്ച് എ. ആങ്കസ് എന്ന യുറോപ്യന്റെ കീഴില്‍ ഫ്രോട്ടാഫിറ്റ് എസ്റ്റേറ്റില്‍ അപ്രന്റിസായി ചേര്‍ന്നു. അവിടെ നാലു വര്‍ഷം. അതിനിടെ ഇന്ത്യയിലെ പ്ലാന്റേഷന്‍ വ്യവസായ സാധ്യതകള്‍ പഠിച്ചു. തമിഴ് ഭാഷ ഹൃദിസ്ഥമാക്കി 1897ല്‍ മര്‍ഫി കൊച്ചിയില്‍ കപ്പലിറങ്ങി. കണ്ണന്‍ ദേവന്‍ കമ്പനിയുടെ പാമ്പാടുംപാറയിലെ തുറന്ന തേയില തോട്ടത്തില്‍ ജോലി തരപ്പെട്ടു. പി.ബുക്കാനന്‍ എന്ന വിദേശിയുടെ ശിക്ഷണത്തില്‍ തോട്ടം സൂപ്രണ്ടായി വളര്‍ന്നെങ്കിലും തന്റെ വഴി വേറെയെന്നു തിരിച്ചറിഞ്ഞു. 1901 ല്‍ കണ്ണന്‍ ദേവനില്‍ നിന്നു പിരിഞ്ഞു. തുടര്‍ന്ന് ഹൈറേഞ്ചില്‍ സ്വന്തമായി ഏലത്തോട്ടം വാങ്ങി.
അമ്മയുടെ ഓര്‍മയ്ക്കായി ആദ്യ റബര്‍ തോട്ടം
കഠിനാധ്വാനം ആ തോട്ടത്തിന്റെ അതിരുകളും ഉടമയുടെ സാമ്പത്തിക ശേഷിയും വലുതാക്കി. പിന്നീട് ജെ.എ. ഹണ്ടര്‍, എന്‍.ഇ. നിക്കോള്‍, ജി. നിക്കോള്‍ തോംസണ്‍ എന്നീ വിദേശീയരുമായി ചേര്‍ന്നു പെരിയാര്‍ സിന്‍ഡിക്കെറ്റ് കമ്പനി രൂപീകരിച്ചു, ആലുവയില്‍ പെരിയാര്‍ തീരത്ത് തട്ടേക്കാട് റബര്‍ നേഴ്‌സറി ആരംഭിച്ചു. സ്വന്തം ഉടമസ്തയില്‍ ഒരു റബര്‍ തോട്ടത്തിനായുള്ള അനുയോജ്യ സ്ഥലം തേടിയുള്ള യാത്ര മര്‍ഫിയെ 1903 ല്‍ മുണ്ടക്കയത്ത് എത്തിച്ചു. അവിടെ നിന്ന് 12 കിലോമീറ്റര്‍ മാറി പുല്ലനയാര്‍ തീരത്ത് താമസമുറപ്പിച്ചു. നാട്ടുരാജ്യമായിരുന്ന പൂഞ്ഞാര്‍ രാജാവില്‍ നിന്ന് വനഭൂമി പാട്ടത്തിനെടുത്ത് വെട്ടിത്തെളിച്ച് 1904ല്‍ റബര്‍ കൃഷി ആരംഭിച്ചു. ഇന്ത്യയിലെ വാണിജ്യ അടിസ്ഥാനത്തിലുള്ള ആദ്യ റബര്‍ തോട്ടം. അമ്മയുടെ ഓര്‍മയ്ക്കായ് എന്‍തായ് എന്നു തോട്ടത്തിനു പേരിട്ടു. എന്‍ തായ് പിന്നിട് ഏന്തയാര്‍ ആയി.ആ സ്ഥലത്ത് കൂടി ഒഴുകുന്ന ആറിനും അതേ പേര് വീണു.
ഏന്തയാര്‍ എന്നാണ് ഈ സ്ഥലം ഇന്ന് അറിയപ്പെടുന്നത്. ഇന്ത്യയിലെ ആദ്യ ക്രീപ് ഫാക്റ്റി അവിടെ തുടങ്ങി. റബര്‍ കയറ്റുമതി തുടങ്ങുകയും കൂടതല്‍ സ്ഥലങ്ങള്‍ പാട്ടത്തിന് എടുക്കുകയും ചെയ്തു. 
ഉയരം കൂടിയ സ്ഥലങ്ങളില്‍ തേയില കൃഷി തുടങ്ങി സ്റ്റെല്ല എന്ന പേരില്‍ പുറത്തിറക്കി. തോട്ടം തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടപ്പിലാക്കുന്നതിന് കാല്‍ നൂറ്റാണ്ട് മുന്‍പു ഇത്തരം സൗകര്യം ഒരുക്കി മര്‍ഫി കാലത്തിന് മുന്‍പേ നടന്നു. തൊഴിലാളി ലയങ്ങള്‍ ഭൂകമ്പത്തെ പോലും അതിജീവിക്കും വിധമാണ് നിര്‍മിച്ചത്. വിവാഹിതരായ തൊഴിലാളികള്‍ക്ക് ഇരട്ട മുറിയുള്ള കെട്ടിടങ്ങള്‍ തേക്കിന്‍ തടിയില്‍ നിര്‍മിച്ചു നല്‍കി. ജലവിതരണതിന് ഇരുമ്പ് പൈപ്പ്‌ലൈന്‍. തമിഴ്, അറബി, കന്നഡ എന്നീ ഭാഷകള്‍ വരെ പഠിപ്പിക്കാന്‍ വിദ്യാലയങ്ങള്‍, സ്ഥിരം ഡോക്റ്റര്‍മാരുള്ള ആശുപത്രി, വാഴൂര്‍ മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ തുടര്‍ ചികിത്സാസൗകര്യം തുടങ്ങി നിരവധി സൗകര്യങ്ങള്‍ മര്‍ഫി സായിപ്പ് തൊഴിലാളികള്‍ക്കായി ഒരുക്കി. പ്രായമായ തൊഴിലാളികള്‍ക്ക് സായിപ്പിനെക്കുറിച്ച് പറയാന്‍ ഇന്നും നൂറുനാവാണ്. നിരവധി എസ്റ്റേറ്റുകളും സ്ഥാപനങ്ങളും മര്‍ഫി ഇക്കാലത്ത് കേരളത്തില്‍ സ്ഥാപിച്ചു.
റബര്‍ തോട്ടത്തിലെ കുരുമുളക് കൃഷി
1940ല്‍ രണ്ടാം ലോകമഹായുദ്ധത്തെ തുടര്‍ന്നുള്ള സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ റബര്‍ തോട്ടത്തില്‍ കുരുമുളക് കൃഷി കൂടി ചെയ്തു നേട്ടമുണ്ടാക്കി. മര്‍ഫിയുടെ മിഷനറി പ്രവര്‍ത്തനങ്ങള്‍ ആഗോള കത്തോലിക്കാ സഭ അംഗീകരിച്ചു. 1927ല്‍ പിയുസ് പതിനൊന്നാമന്‍ മാര്‍പാപ്പ പരമോന്നത ബഹുമതി മര്‍ഫിക്ക് നല്‍കി ആദരിച്ചു. മികച്ച കുതിരയോട്ടക്കാരനായിരുന്ന അദ്ദേഹം 22 കുതിരകളെ വളര്‍ത്തിയിരുന്നു. രോഗബാധയെത്തുടര്‍ന്ന് 85ാംമത്തെ വയസില്‍ 1957 മേയ് 9 ന് നാഗര്‍കോവിലിന് അടുത്തുള്ള നെയ്യൂര്‍ ആശുപത്രിയില്‍ മഹാനായ ആ മനുഷ്യന്‍ അന്തരിച്ചു. സംസ്‌കാരം നടത്തിയത് ഏന്തയാര്‍ സെന്റ്ജൂഡ് ദേവാലയ സെമിത്തേരിയില്‍. ജെ.ജെ. മര്‍ഫി മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്ന് മര്‍ഫിയുടെ നിത്യ സ്മാരകം. പക്ഷേ ആ വലിയ മനുഷ്യന്റെ മഹത്വം തിരിച്ചറിയാന്‍ റബര്‍ ബോര്‍ഡിന് അരനൂറ്റാണ്ട് വേണ്ടി വന്നു. കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥ അതിവേഗം വളര്‍ത്തിയ മനുഷ്യന്റെ ശവകുടീരത്തിനു ചുറ്റുമതില്‍ തീര്‍ത്തതു പോലും അടുത്ത കാലത്താണ്.

മര്‍ഫി പണിത മുണ്ടക്കയം സെന്റ്‌മേരീസ്പള്ളി

മര്‍ഫി പണിത മുണ്ടക്കയം സെന്റ്‌മേരീസ്പള്ളി

 മര്‍ഫി പണിത മുണ്ടക്കയം സെന്റ്‌മേരീസ്  പള്ളി  ഇപ്പോള്‍ പുതുക്കി പണിയുകയാണ്.മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മുണ്ടക്കയം സെന്റ്‌   മേരീസ് ഫൊറോന ദേവാലയത്തിലെ വികാരി ബൂട്ടേഴ്‌സ് ടൌണ്‍ പള്ളിയിലെത്തി ഒരു നിശബ്ദാനുവാദം ചോദിച്ചു.ഈ ദേവാലയത്തില്‍ നിന്നും വിശ്വാസത്തിന്റെ മാമോദീസാ സ്വീകരിച്ച മര്‍ഫി സായിപ്പ് ഭൂഖണ്ഡങ്ങള്‍ക്കപ്പുറത്തു പണികഴിപ്പിച്ച പള്ളി പൊളിച്ചു പണിയാനുള്ള അനുവാദം.KUNTHIRIKKA_KAPPAL-300x168

അള്‍ത്താരയില്‍ ചില ഭാഗങ്ങള്‍ അതേപോലെ നിലനിര്‍ത്തി. മര്‍ഫി ആ പള്ളിയില്‍ ഉപയോഗിച്ചിരുന്ന ക്‌നീലര്‍ (മുട്ടുകുത്തി പ്രാര്‍ഥന നടത്തുന്നതിനുള്ള തടി ഉപകരണം) വെള്ളിയില്‍ പണികഴിപ്പിച്ച കുന്തിരിക്ക കപ്പലും സ്പൂണും, കുമ്പസാര കൂടുമെല്ലാം സൂക്ഷിക്കപ്പെട്ടിരിക്കുന്നു, തിരുശേഷിപ്പുകള്‍ പോലെ ഭദ്രമായി.

jjmurphy_1-300x240.jpg  ttombമര്‍ഫി കേരളത്തിന് നല്കിയ സംഭാവനകള്‍ അയര്‍ലണ്ടിലെ മലയാളികള്‍ തീര്‍ച്ചയായും പഠനവിഷയമാക്കേണ്ടാതാണ്.ബ്ലാക്ക് റോക്കില്‍ നിന്നും കേരളത്തിലെത്തി ഒരു ദേശത്തിന് മുഴുവന്‍ പാല്‍പ്രകാശം പരത്തിയ ജോണ്‍ ജോസഫ് മര്‍ഫിയുടെ കൃഷി മാതൃകകള്‍ ഈ അയര്‍ലണ്ടില്‍ പരീക്ഷിക്കാന്‍ മലയാളികള്‍ക്ക് ധാരാളം അവസരങ്ങള്‍ ഉണ്ട്.കേരളത്തേക്കാള്‍ വിസ്തൃതമായ ഈ രാജ്യത്തെ കൃഷിയിടങ്ങളെ പുതിയ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കാന്‍ നമുക്കൊക്കെയാവും.

ആറുമാസം കഴിയും മുമ്പേ വിളവെടുക്കാവുന്ന മരച്ചീനി മുതല്‍ പുതിയ മുളകിനങ്ങള്‍ വരെ പരീക്ഷിച്ചു നോക്കാവുന്ന ഇനങ്ങളാണ്.ജോണ്‍ ജോസഫ് മര്‍ഫി മുണ്ടക്കയത്ത് ആദ്യമായി എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ മലയോരത്തെ സാധാരണകൃഷിക്കാര്‍ക്ക് ഉണ്ടായിരുന്നതില്‍ അധികം ഉണ്ടായിരുന്നത് പുതിയ പരീക്ഷണങ്ങള്‍ക്കായി പരമ്പരാഗത രീതികളെ മാറ്റി വെയ്ക്കാനുള്ള ധൈര്യം മാത്രമായിരുന്നു.ഇവിടെ,മര്‍ഫിയുടെ ജന്മനാട്ടിലെത്തിയ ആയിരക്കണക്കിന് മലയാളികള്‍ക്ക് അതേ വെല്ലുവിളിയെ ഏറ്റെടുക്കാന്‍ മനസ്സുണ്ടായാല്‍ അത് അയര്‍ലണ്ടിനെ സംബന്ധിച്ച് വിപ്ലവകരമായ ഒരു തുടക്കമായിരിക്കും!

Scroll To Top