Thursday December 08, 2016
Latest Updates

പരിഭവപൂര്‍വ്വം പടിയിറക്കം

പരിഭവപൂര്‍വ്വം പടിയിറക്കം

ഡബ്ലിന്‍: താന്‍ ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനത്തു നിന്നും പടിയിറങ്ങുന്നത് കുറ്റബോധത്തോടെയാണെന്ന് വെസ്റ്റ് ഡബ്ലിന്‍ ടി.ഡിയും മുന്‍ ഉപപ്രധാനമന്ത്രിയുമായ ജോണ്‍ ബര്‍ട്ടന്‍. തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ ദയനീയ പ്രകടനത്തിനു ശേഷം നേതൃസ്ഥാനത്തു നിന്നും മാറിനില്‍ക്കാനായി താന്‍ ആലോചിച്ചു വരികയായിരുന്നുവെന്നും 67കാരിയായ ബര്‍ട്ടന്‍ ചൊവ്വാഴ്ച പത്രസമ്മേളനത്തിനിടെ പറഞ്ഞു.

തങ്ങള്‍ ചെയ്തതെല്ലാം ശരിയായിരുന്നു എന്ന് കരുതുന്നില്ലെങ്കിലും അയര്‍ലണ്ടിനെ മുമ്പത്തെ അവസ്ഥയില്‍ നിന്നും മികവിലേയ്ക്ക് നയിക്കാന്‍ കഴിഞ്ഞതായാണ് താന്‍ കരുതുന്നതെന്നും ബര്‍ട്ടന്‍ പറഞ്ഞു. ട്രോയിക്കയുടെ വരവ് തന്നെ നിരാശപ്പെടുത്തിയിരുന്നുവെന്നും, 20113 വര്‍ഷങ്ങള്‍ തനിക്ക് ഏറെ വിഷമകരമായാണ് അനുഭവപ്പെട്ടതെന്നും അവര്‍ മനസ്സു തുറന്നു. തനിക്ക് എന്തെങ്കിലും കൂടുതല്‍ ചെയ്യാന്‍ കഴിയാത്തത് നിരാശപ്പെടുത്തുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

ലേബര്‍ പാര്‍ട്ടി സ്ഥാനമൊഴിയുന്ന ബര്‍ട്ടന്‍ തനിക്ക് കഴിഞ്ഞ സര്‍ക്കാരില്‍ മികച്ച പിന്തുണ നല്‍കിയിരുന്നുവെന്ന് പ്രധാനമന്ത്രി എന്‍ഡ കെന്നി പ്രസ്താവനയില്‍ പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെ രക്ഷിച്ചെടുക്കാന്‍ ബര്‍ട്ടന്‍ സഹായിട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ നേതാവ് ആരാകും എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

 

Scroll To Top