Saturday January 21, 2017
Latest Updates

ഇലക്ഷന്‍ നവംബറില്‍ വേണ്ടെന്ന് ജോണ്‍ ബര്‍ട്ടന്‍,ഒരുക്കങ്ങള്‍ ധ്രുതഗതിയിലാക്കി എന്ട കെന്നി

ഇലക്ഷന്‍ നവംബറില്‍ വേണ്ടെന്ന് ജോണ്‍ ബര്‍ട്ടന്‍,ഒരുക്കങ്ങള്‍ ധ്രുതഗതിയിലാക്കി എന്ട കെന്നി

ഡബ്ലിന്‍:നേരത്തെ തിരഞ്ഞെടുപ്പിലേക്ക് പോകുന്നതിനെതിരെ,ജോണ്‍ ബര്‍ട്ടന്‍.പ്രധാനമന്ത്രി എന്‍ഡാ കെന്നിയെ നേരിട്ട് കണ്ടാണ് നേരത്തെ തിരഞ്ഞെടുപ്പ് നടക്കുമെന്നുള്ള വാര്‍ത്തകളെ കുറിച്ചുള്ള ആശങ്ക ഉപപ്രധാനമന്ത്രിയും ലേബര്‍ പാര്‍ട്ടി നേതാവുമായ ബര്‍ട്ടന്‍ അറിയിച്ചത്. 

കെന്നിയുമായുള്ള സ്വകാര്യ സംഭാഷണത്തിന് ശേഷം,നേരത്തെ തിരഞ്ഞെടുപ്പ് നടക്കും എന്നത് സംബന്ധിച്ച് സൂചനകള്‍ ഒന്നും നല്‍കിയിട്ടില്ല എന്ന് ജോണ്‍ ബര്‍ട്ടന്‍ മാധ്യമങ്ങളെ അറിയിച്ചു. വസന്തകാലം വരെ തിരഞ്ഞെടുപ്പിന് കാ്ത്തിരിക്കണം എന്നാണ് തന്റെ അഭിപ്രായമെന്ന് ഉപപ്രധാനമന്ത്രി വ്യക്തമാക്കി. 

ഡബ്ലിനിലെ മെറിയോണ്‍ ഹോട്ടലില്‍ നടന്ന ലേബര്‍ പാര്‍ട്ടിയുടെ ചടങ്ങില്‍ ജനുവരിയില്‍ തങ്ങളുടെ ജോലികള്‍ പൂര്‍ത്തിയാക്കും വരെ, തിരഞ്ഞെടുപ്പിലേക്ക് പോകാന്‍ ലേബര്‍ പാര്‍ട്ടിക്ക് താത്പ്പര്യം ഇല്ലെന്ന് ബര്‍ട്ടന്‍ പ്രധാനമന്ത്രിയോട് പറഞ്ഞു. കാലാവധി പൂര്‍ത്തിയാക്കാതെ തിരഞ്ഞെടുപ്പിലേക്ക പോകുന്നതില്‍ തങ്ങള്‍ക്ക് താത്പര്യം ഇല്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന ബര്‍ട്ടന്‍, പ്രധാനമന്ത്രിയുമായുള്ള സംഭാഷണം തികച്ചും സൗഹൃദപരമായിരുന്നു എ്ന്ന് അറിയിച്ചു.

എന്നാല്‍ എന്ട കെന്നി ഇന്നലെയും തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നിരവധി പ്രഖ്യാപനങ്ങള്‍ നടത്തി ഒരുക്കങ്ങള്‍ ധൃതഗതിയിലാണ് എന്ന് സൂചിപ്പിക്കുകയും ചെയ്തു

Scroll To Top