Sunday December 04, 2016
Latest Updates

ബ്രിട്ടിഷ് എംപി ജോ കോക്‌സിന്റെ മരണം ബ്രെക്‌സിറ്റിന്റെ വിധി മാറ്റിയെഴുതിയേക്കാമെന്നു സൂചന നല്‍കി സര്‍വേകള്‍ :ബ്രെക്‌സിറ്റിന് ജനപിന്തുണ കുറയുന്നു

ബ്രിട്ടിഷ് എംപി ജോ കോക്‌സിന്റെ മരണം ബ്രെക്‌സിറ്റിന്റെ വിധി മാറ്റിയെഴുതിയേക്കാമെന്നു സൂചന നല്‍കി സര്‍വേകള്‍ :ബ്രെക്‌സിറ്റിന് ജനപിന്തുണ കുറയുന്നു

ലണ്ടന്‍ :ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി എംപി ജോ കോക്‌സിന്റെ കൊലപാതകത്തിനു ശേഷം നടത്തിയ ഒപ്പിനിയന്‍ പോളില്‍ ബ്രെക്‌സിറ്റിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണം കുറഞ്ഞതായി റിപ്പോര്‍ട്ട്. ദി മെയില്‍ നടത്തിയ സര്‍വേയില്‍ 45% പേര്‍ ബ്രെക്‌സിറ്റിനെ എതിര്‍ക്കുന്നതായും, 42% പേര്‍ പിന്തുണയ്ക്കുന്നതുമായാണ് കാണാന്‍ കഴിഞ്ഞത്. ജോ കോക്‌സ് ബ്രെക്‌സിറ്റിനെ എതിര്‍ക്കുന്നവരുടെ കൂട്ടത്തിലായിരുന്നു.

ദി ഒബ്‌സര്‍വറിനു വേണ്ടി ഒപ്പിനിയം നടത്തിയ സര്‍വേയില്‍ ഇരു കൂട്ടരും 44% എന്നാണ് കണ്ടത്. മുന്‍ സര്‍വേയില്‍ ബ്രെക്‌സിറ്റിനെ അനുകൂലിക്കുന്നവര്‍ 42% ആയിരുന്നു.

ദി ഹെറാള്‍ഡിനു വേണ്ടി ബ്രിട്ടനിലുടനീളമായി ബിഎംജി നടത്തിയ ടെലിഫോണ്‍ പോള്‍ പ്രകാരം ബ്രെക്‌സിറ്റിനെ പിന്തുണയ്ക്കുന്നവര്‍ 43%വും എതിര്‍ക്കുന്നവര്‍ 46%വും ആണ്. 11% പേര്‍ അറിയില്ല എന്നു പ്രതികരിച്ചു.

ജോ കോക്‌സിനെ പ്രചാരണത്തിനിടെ കഴിഞ്ഞ ദിവസം അക്രമി കുത്തിയും വെടിവച്ചും കൊല്ലുകയായിരുന്നു. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വച്ചിരിക്കുകയാണ്.

Scroll To Top